24 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • അമിത് ഷായ്ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി
Uncategorized

അമിത് ഷായ്ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി

അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം. ജാർഖണ്ഡിലെ പ്രത്യേക കോടതിയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ മാസം 27ന് ഹാജരാകാനാണ് കോടതിയുടെ നിർദ്ദേശം. 2018ല്‍ രാഹുൽ ഗാന്ധി നടത്തിയ ‘കൊലയാളി’ പരാമർശത്തിലാണ് കോടതിയുടെ നടപടി. ഇതിനെതിരെ ബിജെപിയുടെ പ്രാദേശിക നേതാവായ പ്രദാപ് ഷെട്ടാരിയ കൊടുത്ത കേസിലാണ് കോടതി നടപടി.

കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് തേടിയുള്ള രാഹുൽ ഗാന്ധിയുടെ അപേക്ഷ തള്ളിയാണ് കോടതി നിർദ്ദേശം.

അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനം ഇന്ന് വൈകീട്ട് മുംബൈയില്‍ നടക്കുകയാണ്. ഇതിനോടനുബന്ധമായി ഇന്ത്യാസഖ്യം ഒത്തുചേരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇടതുനേതാക്കള്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

Related posts

90 സെക്കന്റിൽ പറഞ്ഞത് 29 കടുകട്ടി വാക്കുകൾ, സ്‌പെല്ലിംഗ് ബീ മത്സരത്തിൽ ജേതാവായി ഇന്ത്യൻ വംശജനായ 12കാരൻ

Aswathi Kottiyoor

സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം, നിർധനർക്ക് ധനസഹായം; മഹിള ന്യായ് പ്രഖ്യാപനങ്ങളുമായി രാഹുൽ ​ഗാന്ധി

Aswathi Kottiyoor

നിർമ്മാണം നടക്കുന്ന വീടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചു; കാരണം തേടിയെത്തിയ നാട്ടുകാർ കണ്ടത് 60-കാരന്റെ മൃതദേഹം

Aswathi Kottiyoor
WordPress Image Lightbox