21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബിയർകുപ്പി പൊട്ടിച്ച് കുത്തി, പ്രതികൾ പിടിയിൽ
Uncategorized

പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബിയർകുപ്പി പൊട്ടിച്ച് കുത്തി, പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബീയർ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതികളെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. പുഞ്ചക്കരി മുട്ടളക്കുഴി സ്വദേശികളായ ശംഭു (33) മേലെ പുത്തൻവീട്ടിൽ അനീഷ് കുമാർ (30) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം മുട്ടളക്കുഴി ഭാഗത്ത് കഞ്ചാവ് വിൽപ്പന ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരിലൊരാളായ ഇൽത്താഫ് മുഹമ്മദ് വഴിയരികിൽ നിൽക്കുകയായിരുന്ന ശംഭുവിനെ ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതികളിലൊരാളായ അനീഷ്കുമാർ ബിയർ കുപ്പി പൊട്ടിച്ച് കൈയിൽ കുത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തിരുവല്ലത്തു നിന്ന് കൂടുതൽ പൊലിസെത്തി കസ്റ്റഡിയിലെടുത്തു.

തിരുവല്ലം സ്റ്റേഷൻ ഹൗസ് ഓഫീസർ ഫയസ്, എസ്.ഐ മാരായ ജി. ഗോപകുമാർ, ഉണ്ണികൃഷ്ണൻ, ഷിബു, രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Related posts

തൃശൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

Aswathi Kottiyoor

ബസ് ജീവനക്കാരുമായി വാക്കേറ്റം, പിടിവലി, തടയാനെത്തിയ പൊലീസുകാരനെയും മര്‍ദ്ദിച്ചു; യുവാവ് പിടിയിൽ

Aswathi Kottiyoor

ഭീതി പരത്തി കാട്ടാനക്കൂട്ടം, സംഘത്തിലുള്ളത് ആറ് ആനകൾ, പുറത്തിറങ്ങാൻ കഴിയാതെ പ്ലാക്കത്തടത്തുകാർ

Aswathi Kottiyoor
WordPress Image Lightbox