23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഒരു മെയിൽ വരും, അതിൽ പറയുന്നതുപോലെ ചെ‌യ്തില്ലെങ്കിൽ ബാങ്കിങ് ആപ് വർക്ക് ചെയ്യില്ല; അപ്ഡേറ്റുമായി എച്ച്ഡിഎഫ്സി
Uncategorized

ഒരു മെയിൽ വരും, അതിൽ പറയുന്നതുപോലെ ചെ‌യ്തില്ലെങ്കിൽ ബാങ്കിങ് ആപ് വർക്ക് ചെയ്യില്ല; അപ്ഡേറ്റുമായി എച്ച്ഡിഎഫ്സി

ദില്ലി: മൊബൈൽ ബാങ്കിങ് ആപ്പ് പ്രവർത്തിക്കാൻ ഉപഭോക്താക്കൾ മൊബൈൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്ന അറിയിപ്പുമായി എച്ച്ഡിഎഫ്സി. സുരക്ഷ പാലിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ അറിയിപ്പ് നൽകിയത്. ഇതുസംബന്ധിച്ച് ബാങ്ക് ഉപഭോക്താക്കൾക്ക് ഇമെയിൽ അയച്ചു. ഇമെയിൽ പ്രകാരം, ബാങ്ക് മൊബൈൽ നമ്പർ വെരിഫിക്കേഷൻ ചെയ്യണം. നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതുവരെ ആപ്പ് ഉപയോഗിക്കാൻ കഴിയില്ല.

ബാങ്കിൻ്റെ അക്കൗണ്ട് നമ്പറിൽ രജിസ്റ്റർ ചെയ്ത നമ്പറുള്ള മൊബൈൽ ഫോണുകളിൽ മാത്രം മൊബൈൽ ബാങ്ക് ആപ്പ് ആക്‌സസ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. മൊബൈൽ നമ്പർ സ്ഥിരീകരണത്തിനായി ഉപയോക്താക്കൾ ഒരു സജീവ എസ്എംഎസ് സബ്‌സ്‌ക്രിപ്‌ഷനും നിലനിർത്തണം. ആപ്പ് അപ്‌ഡേറ്റ് ചെയ്‌ത ശേഷം, ഒറ്റത്തവണ സ്ഥിരീകരണത്തിനായി ഉപയോക്താക്കൾ അവരുടെ ഡെബിറ്റ് കാർഡ് വിശദാംശങ്ങളോ നെറ്റ് ബാങ്കിംഗ് പാസ്‌വേഡോ നൽകണം.

Related posts

പുഷ്പക് പറന്നിറങ്ങി; ആർഎൽവിയുടെ രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയം

Aswathi Kottiyoor

ഇരിട്ടി ടൗണിൽ നിന്നും വീണ്ടും കടക്കുള്ളിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

Aswathi Kottiyoor

വിവാദവും പരാതിയുമായി, ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ളക്സ് അഴിച്ചു മാറ്റി

Aswathi Kottiyoor
WordPress Image Lightbox