26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കടുവയെ പിടികൂടാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണം; സണ്ണി ജോസഫ് എംഎൽഎ
Uncategorized

കടുവയെ പിടികൂടാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണം; സണ്ണി ജോസഫ് എംഎൽഎ

കേളകം: കേളകം പഞ്ചായത്തിലെ അടക്കാത്തോട്ടില്‍ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വനം വകുപ്പ് മന്ത്രിയോടും, ഡി എഫ് ഒ യോടും ആവശ്യപ്പെട്ട് സണ്ണി ജോസഫ്‌ എം എല്‍ എ. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അടയ്ക്കാത്തോട് കരിംയംകാപ്പിൽ കൃഷിയിടത്തിലൂടെ നടന്നുപോകുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്തു വന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്ത് അപകടത്തിനു കാത്തു നില്‍ക്കാതെ എത്രയും വേഗം കടുവയെ മയക്കുവെടി വച്ച് പിടികൂടി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എം എല്‍ എ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

Related posts

കല്യാശ്ശേരി ദേശീയപാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു

Aswathi Kottiyoor

പേരാവൂർ ഇന്ദിരാഭവന് നേരെ ആക്രമണം* *14-06-2022*

Aswathi Kottiyoor

ലൈംഗികാതിക്രമകേസില്‍ ലുക്കൗട്ട് നോട്ടീസുള്ള പ്രജ്വൽ രേവണ്ണ നാട്ടിലേക്ക്, മെയ് 31ന് ബെംഗളുരുവിലെത്തി കീഴടങ്ങും

Aswathi Kottiyoor
WordPress Image Lightbox