20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കാട്ടുപന്നി ശല്യം; കേളകം പഞ്ചായത്തിൽ ആലോചന യോഗം ചേർന്നു
Uncategorized

കാട്ടുപന്നി ശല്യം; കേളകം പഞ്ചായത്തിൽ ആലോചന യോഗം ചേർന്നു

കേളകം: ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേളകം പഞ്ചായത്തിൽ ആലോചന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കൂറ്റ്, വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമി, പഞ്ചായത്ത് സെക്രട്ടറി പികെ ശശീന്ദ്രൻ, കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി എം ജെ റോബിൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ജോർജുകുട്ടി കുപ്പക്കാട്ട്, സന്തോഷ് ജോസഫ് മണ്ണാർകുളം തുടങ്ങിയവർ പങ്കെടുത്തു. കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ ഷൂട്ട്സ് ക്ലബ്ബിൽ അംഗങ്ങളായ ഷൂട്ടർമാരുടെ സേവനം ഇതിനായി ഉപയോഗിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഷൂട്ടർമാരുടെ ലഭ്യതക്കനുസരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക.

Related posts

കുട്ടികളുടെ നൂതനാശയങ്ങള്‍ തേടാന്‍ പദ്ധതി; പേര് നിര്‍ദ്ദേശിക്കാമെന്ന് മന്ത്രി

Aswathi Kottiyoor

‘ഇത്ര പണം ആവശ്യപ്പെടുന്നത് സഹോദരിക്ക് വേണ്ടിയാണോ?’; റുവൈസിന് കുരുക്കായി ഡോ. ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്

Aswathi Kottiyoor

തൃശൂരില്‍ വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox