24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ആ ബോണ്ടുകൾ ഞങ്ങളുടേതല്ല; നിഷേധിച്ച് പാക് കമ്പനി
Uncategorized

ആ ബോണ്ടുകൾ ഞങ്ങളുടേതല്ല; നിഷേധിച്ച് പാക് കമ്പനി

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച രേഖപ്രകാരം ബിജെപിക്കാണ് ഇലക്ട്രറല്‍ ബോണ്ടുകളിലൂടെ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്നത്. ലിസ്റ്റിൽ ഉൾപ്പെട്ട ഹബ് പവർ കമ്പനി പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം ആണെന്നും അവരിൽ നിന്നുപോലും ബിജെപി സംഭാവന സ്വീകരിച്ചെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 95 ലക്ഷം രൂപയുടെ ഇലക്ടറൽ ബോണ്ടാണ് ഹബ് പവർ കമ്പനി വാങ്ങിയത്. 2019ൽ 40 സിആർപിഎഫ് ജവാൻമാരുടെ മരണത്തിന് കാരണമായ പുൽവാമാ ആക്രമണത്തിന് തൊട്ടു പിന്നാലെയാണ് ഹബ് പവർ കമ്പനി ഇലക്ടറൽ ബോണ്ട് വാങ്ങിയതെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Related posts

മുണ്ടക്കൈ ഉരുൾപൊട്ടൽ; വാടക-ബന്ധു വീടുകളിൽ കഴിയുന്ന ദുരന്തബാധിതർ സത്യവാങ്മൂലം നൽകണം

Aswathi Kottiyoor

ആര്യയെയും ദേവിയെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കി?; മുറിക്കുള്ളില്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും

Aswathi Kottiyoor

‘ഹിന്ദൂസ് ​ഗോ ബാക്ക്’; വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം, അമേരിക്കയിൽ ദിവസങ്ങൾക്കിടെ രണ്ടാം സംഭവം

Aswathi Kottiyoor
WordPress Image Lightbox