23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • തലപ്പുഴ ഗ്രാൻ്റ് സൂപ്പർ മാർക്കറ്റ് കത്തിച്ച സംഭവം: കടയുടമ അറസ്റ്റിൽ
Uncategorized

തലപ്പുഴ ഗ്രാൻ്റ് സൂപ്പർ മാർക്കറ്റ് കത്തിച്ച സംഭവം: കടയുടമ അറസ്റ്റിൽ

മാനന്തവാടി: തലപ്പുഴ ടൗണിലെ ഗ്രാൻ്റ് സൂപ്പർ മാർക്കറ്റ് കത്തിനശിച്ച സംഭവത്തിൽ കടയുടമ വാളാട് കൊത്താറ റൗഫ്നെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.ഫെബ്രവരി 26 ന് പുലർച്ചെ 2 മണിക്കാണ് തലപ്പുഴയിലെ ഗ്രാൻ്റ് സൂപ്പർ മാർക്കറ്റിന് തീപിടിച്ചത്.മാനന്തവാടി കൽപ്പറ്റ എന്നിവിടങ്ങളിൽ ഫയർഫോഴ്സ് എത്തിയാണ് പോലിസിൻ്റെയും നാട്ടുകാരുടെയും സഹായത്തോടെ തീ അണച്ചത്. വൻ ദുരന്തമാണ് ഒഴിവായത്. സാമ്പത്തികനഷ്ടവും ഇൻഷുറൻസ് തുകയും ലഭിക്കുന്നതിനും വേണ്ടിയാണ് സൂപ്പർ മാർക്കറ്റ് കത്തിച്ചതെന്ന് ഉടമ പോലിസിനോട് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തലപ്പുഴ പോലിസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ഷാ,എസ് ഐ വിമൽ ചന്ദ്രൻ, സിവിൽ പോലിസ് ഓഫീസർ കെ എസ് ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Related posts

*അങ്കണവാടികളിൽ കുട്ടികൾക്ക് മോര്, നാരങ്ങാവെള്ളം എന്നിവ കൊടുക്കണം; പുതിയ മാർഗനിർദേശവുമായി ആരോഗ്യ മന്ത്രി*

Aswathi Kottiyoor

പാലങ്ങളുടെ അടിയിൽ
പാർക്കും ജിമ്മും വരുന്നു ; നെടുമ്പാശേരിയിലും 
 ആലുവയിലും
 ഫറോക്കിലും പദ്ധതി Read more: https://www.deshabhimani.com/news/kerala/news-kerala-09-10-2023/1122240

Aswathi Kottiyoor

കുടിവെള്ളത്തെ ചൊല്ലി തര്‍ക്കം: കുറ്റിപ്പുറത്ത് രണ്ട് പേര്‍ക്ക് കുത്തേറ്റു

Aswathi Kottiyoor
WordPress Image Lightbox