24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിൻസിപ്പാൾ, പാടുന്നതിനിടെ മൈക്ക് പിടിച്ച് വാങ്ങി, പിണങ്ങി വേദിവിട്ട് സംഗീത പ്രതിഭ
Uncategorized

ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിൻസിപ്പാൾ, പാടുന്നതിനിടെ മൈക്ക് പിടിച്ച് വാങ്ങി, പിണങ്ങി വേദിവിട്ട് സംഗീത പ്രതിഭ

കൊച്ചി : കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്‍റെ മൈക്ക് പിടിച്ചുവാങ്ങി പ്രിൻസിപ്പാൾ.
കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിൽ വെച്ചാണ് സംഭവമുണ്ടായത്. പ്രിൻസിപ്പാളിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാൻ പുറമെ നിന്ന് മറ്റൊരു പാട്ടുകാരനെ എത്തിച്ചിരുന്നു. എന്നാൽ ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്ന് പ്രിൻസിപ്പാൾ നിലപാടെടുത്തു.

പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്. ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. എന്നാൽ പ്രിൻസിപ്പാളിന്‍റെ നടപടി വിഷമമുണ്ടാക്കിയെന്ന് ജാസി ഗിഫ്റ്റ് പ്രതികരിച്ചു. ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുത്. പാട്ടുകാരനൊപ്പം കോറസ് പാടാൻ സാധാരണ ആളുകളെത്തും എന്നാൽ ഇക്കാര്യമൊന്നും നോക്കാതെയാണ് പ്രിൻസിപ്പാൾ മൈക്ക് പിടിച്ചുവാങ്ങിയത്. കാലാകാരനെന്ന നിലയിൽ ഇത് അപമാനിക്കലാണെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.

Related posts

ജില്ലാ അണ്ടർ 19 ചെസ്സ്‌ സെലക്ഷൻ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച

Aswathi Kottiyoor

ചിതറയിൽ പെട്രോൾ പമ്പിൽ വച്ച് യുവാവിനെ തലയ്ക്കടിച്ച് കൊന്നു.

Aswathi Kottiyoor

അടിമാലിയിൽ ടൂറിസ്‌റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox