24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേരളത്തില്‍ ഇത്തവണ രണ്ടക്ക സീറ്റുകള്‍’; പത്തനംതിട്ടയില്‍ ശരണം വിളിച്ച് പ്രസംഗം തുടങ്ങി മോദി
Uncategorized

കേരളത്തില്‍ ഇത്തവണ രണ്ടക്ക സീറ്റുകള്‍’; പത്തനംതിട്ടയില്‍ ശരണം വിളിച്ച് പ്രസംഗം തുടങ്ങി മോദി

പത്തനംതിട്ട: ഇത്തവണ നാനൂറിലധികം സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയില്‍ എന്‍ഡിഎ പ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു മോദി. കഴിഞ്ഞ തവണ ബിജെപിക്ക് രണ്ട് അക്ക വോട്ട് ശതമാനം നല്‍കി. ഇത്തവണ രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ ലഭിക്കുമെന്നും മോദി പറഞ്ഞു

മലയാളത്തില്‍ സംസാരിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. ‘എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം’, എന്ന് പറഞ്ഞതിന് പിന്നാലെ ശരണം വിളിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. ഇത്തവണ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പാണെന്നും മോദി പറഞ്ഞു.

റബ്ബര്‍ വിലവര്‍ധനവില്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇരുമുന്നണികളും നടത്തുന്നത്. ഇവിടെ ശത്രുക്കള്‍ ഡല്‍ഹിയില്‍ മിത്രങ്ങളാണ്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സ്വര്‍ണത്തിന്റെ മറവില്‍ എല്‍ഡിഎഫും സോളാറിന്റെ മറവില്‍ യുഡിഎഫും കൊള്ള നടത്തിയെന്ന് ആരോപിച്ച മോദി കേരളം മാറി ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു.

സിപിഐഎമ്മും കോണ്‍ഗ്രസും കാലഹരണപ്പെട്ടു. പതിറ്റാണ്ടുകള്‍ ഭരിച്ചിടത്ത് അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടു. കോണ്‍ഗ്രസും ഇടതുപക്ഷവും മാറിമാറി വരുന്ന ചക്രം പൊളിക്കണം. കൊള്ളക്കാരെ പരാജയപ്പെടുത്താന്‍ തനിക്ക് കേരളത്തിന്റെ ആശീര്‍വാദം വേണം. മലയാളികള്‍ പുരോഗമന ചിന്താഗതിയുള്ളവരാണ്. കേരളത്തിന്റെ പുരോഗതിക്കായാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ സമഗ്ര വികസനമാണ് മോദിയുടെ ഗ്യാരണ്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ കോളേജ് ക്യാംപസുകളില്‍ കമ്മ്യൂണിസ്റ്റ് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ക്രിസ്ത്യന്‍ വൈദികര്‍ ആക്രമിക്കപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. കേരളത്തിലെ നിയമപാലനം പരാജയമാണെന്നും മോദി ആരോപിച്ചു. പത്തനംതിട്ടയിലെ എന്‍ഡിഎ പ്രചാരണ വേദിയിലെത്തിയ മോദിയെ ആറന്മുള കണ്ണാടി നല്‍കിയാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി സ്വീകരിച്ചത്.

Related posts

പുസ്തകമെഴുത്ത്: ജേക്കബ് തോമസിനെതിരെ സർക്കാർ യുപിഎസ്‍സിയിൽ

Aswathi Kottiyoor

ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി പത്തനംതിട്ട കളക്ടർ, മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം

Aswathi Kottiyoor

കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം സഹായം, ചികിത്സചെലവ് സര്‍ക്കാര്‍ വഹിക്കും

Aswathi Kottiyoor
WordPress Image Lightbox