27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പൂവാല ശല്യം, കൊല്ലത്ത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമം; കിടപ്പിലായിട്ടും ക്രൂരത, 8 പേർ പിടിയിൽ
Uncategorized

പൂവാല ശല്യം, കൊല്ലത്ത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമം; കിടപ്പിലായിട്ടും ക്രൂരത, 8 പേർ പിടിയിൽ

ചിതറ: കൊല്ലം ചിതറയിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച പ്രതികൾ പിടിയിൽ. ചോഴിയക്കോട് സ്വദേശികളായ എട്ടു പേരാണ് പിടിയിലായത്. പൂവാല ശല്യം താങ്ങാനാവാതെ മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പരിക്കേറ്റ് വീട്ടിൽ ചികിത്സയിലുള്ള പെൺകുട്ടിക്ക് നേരെയാണ് വീണ്ടും യുവാവിന്‍റെ ക്രൂരത.
എട്ടംഗ സംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തിൽ പെൺകുട്ടിക്കും അമ്മയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു. പൂവാലനെ പെൺകുട്ടിയുടെ സഹോദരൻ ചോദ്യം ചെയ്തതാണ് സംഘത്തെ പ്രകോപിപ്പച്ചത്. പൂവാലന്‍റെ പിതാവടക്കമുള്ളവരാണ് വീട് കയറി ആക്രമിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ അച്ചു, സജി, രജീബ്, ഉദയകുമാർ, വിഷ്ണു, ദീപു, ദിനു , അജി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചോഴിക്കോട് കൊച്ചരിപ്പ സ്വദേശിയായ പെൺകുട്ടിയെ ഒന്നാം പ്രതിയായ അച്ചു നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. അച്ചുവും പെൺകുട്ടിയുടെ സഹോദരനുമായി കഴിഞ്ഞ ദിവസം രാത്രി തർക്കവും വാക്കേറ്റവുമുണ്ടായി. ഇതി പ്രകോപിതരായി, പിന്നീട് സംഘടിച്ചെത്തിയ പ്രതികൾ പെൺകുട്ടിയുടെ വീടുകയറി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയ്ക്കും അമ്മയ്ക്കും അമ്മയ്ക്കും സഹോദരനും ആക്രമണത്തിൽ പരിക്കേറ്റു

ആക്രമണത്തിന് ശേഷം മുങ്ങിയ പ്രതികളിൽ അഞ്ച് പേരെ അരിപ്പ എണ്ണപ്പന എസ്റ്റേറ്റിൽ നിന്നാണ് പിടികൂടിയത്. മൂന്നു പേരെ കടക്കൽ നിന്നും പിടികൂടി. പ്രതികളിലൊരാളായ ഉദയകുമാർ കേസിലെ മുഖ്യപ്രതി അച്ചുവിന്റെ അച്ഛനാണ്. ശല്യം ചെയ്യൽ രൂക്ഷമായതോടെ പെൺകുട്ടി പഠിക്കുന്ന മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തുടർന്ന് വീട്ടിൽ ചികിൽസയിൽ കഴിയവേയായിരുന്നു ആക്രമണം. പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

കണ്ണൂർ കൂത്തുപറമ്പിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

അടിച്ചുകേറി’ അദാനി; ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ കമ്പനിയുടെ മൂല്യം 3 ലക്ഷം കോടി

Aswathi Kottiyoor

കേരളത്തിൽ ആനകളുടെ കണക്കെടുപ്പ് തുടങ്ങി; മൂന്ന് ദിവസം സർവെ, അന്തിമ റിപ്പോർട്ട് ജൂലൈ 9ന്

Aswathi Kottiyoor
WordPress Image Lightbox