23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • റംസാനും ചൂടും; കേരളത്തിൽ ചെറുനാരങ്ങ വില കുതിച്ചുയരുന്നു
Uncategorized

റംസാനും ചൂടും; കേരളത്തിൽ ചെറുനാരങ്ങ വില കുതിച്ചുയരുന്നു

വേനൽചൂടിൽ നാടിന്റെ തൊണ്ട വരളുമ്പോൾ സർബത്ത് മുതൽ ശീതളപാനീയങ്ങളിലെ സ്ഥിരസാന്നിധ്യമായ ചെറുനാരങ്ങയുടെ വില പൊള്ളുന്നു. ചെറിയ നാരങ്ങക്ക് 160 രൂപയും വലിയതിന് 180 രൂപയുമാണ് കിലോക്ക് വില. എന്നാൽ, ചെറുകിട കടകളിൽ 200 രൂപ വരെയുണ്ട്. ഒരെണ്ണത്തിന് 10 -12 രൂപ നൽകണം.

ഉയരുന്ന ആവശ്യക തക്കൊപ്പം ലഭ്യത കുറഞ്ഞതാണ് വില ഉയ രാൻ കാരണമെന്ന് വ്യാപാരികൾ. റമദാൻ കൂടി എത്തിയതോടെ കിലോക്ക് 200 രൂപക്ക് മുകളിലെത്തും.

കഴിഞ്ഞമാസം കിലോക്ക് 60 രൂപയായിരുന്നു ചെറുനാരങ്ങയുടെ വില. ഒരാഴ്ചക്കിടെ 100 രൂപയോളം വർദ്ധിച്ചു. വേനൽ കനക്കുന്നതോടെ വില ഇനിയും ഉയരും. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ചെറുനാരങ്ങ ഇറക്കുമതി. ചരക്കുകൂലി വർദ്ധനവും വില കൂടാൻ കാരണമായി.

ചെറുനാരങ്ങ കിട്ടാനില്ലാത്ത അവസ്ഥയായി. 50 കിലോ ചാക്കിലാണ് നാരങ്ങ എത്തുന്നത്. കേട് മൂലം ഇതിൽ 10 കിലോയോളം നഷ്ടമാകുമെന്ന് വ്യാപാരികൾ.

Related posts

കൂൾബാറിൽ ഐസ്ക്രീം കഴിക്കാൻ എത്തിയ യുവതി ഐസ്ക്രീമിൽ എലിവിഷം കലർത്തി കഴിച്ച് അവശ നിലയിൽ.

Aswathi Kottiyoor

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു പേരാവൂർ :

Aswathi Kottiyoor

ടിഎൻ പ്രതാപൻ എംപിയുടെ സ്റ്റാഫിനെതിരായ ആരോപണം; കെ സുരേന്ദ്രന് വക്കീൽ നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox