25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘പുല്‍വാമ പരാമര്‍ശം ഞെട്ടിപ്പിക്കുന്നത്’; ആന്‍റോ ആന്‍റണിക്കെതിരെ അനില്‍ ആന്‍റണി
Uncategorized

‘പുല്‍വാമ പരാമര്‍ശം ഞെട്ടിപ്പിക്കുന്നത്’; ആന്‍റോ ആന്‍റണിക്കെതിരെ അനില്‍ ആന്‍റണി

പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ ആന്‍റോ ആന്‍റണിക്കെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്‍റണി രംഗത്ത്. ആന്‍റോ ആന്‍റണിയുടെ പുല്‍വാമ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണെന്ന് അനില്‍ ആന്‍റണി കൊച്ചിയില്‍ പറഞ്ഞു. പരാമര്‍ശത്തിലൂടെ ആന്‍റോ ആന്‍റണി ഇന്ത്യൻ സൈനികരെയാണ് അവഹേളിച്ചത്. ആന്‍റോ ആന്‍റണിയുടെ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണ്. പാകിസ്ഥാൻ കേന്ദ്ര മന്ത്രി അന്ന് അവരുടെ പാര്‍ലമെന്‍റില്‍ പറഞ്ഞത് പുല്‍വാമ അവരുടെ വിജയം എന്നാണ്. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെയാണ് എംപി അവഹേളിച്ചത്.

ആന്‍റോ ആന്‍റണി മാപ്പ് പറയണം. ഇല്ലെങ്കിൽ നിയമനടപടികൾ ആലോചിക്കുമെന്നും അനില്‍ ആന്‍റണി പറഞ്ഞു. ചില വിഭാഗക്കാരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ പലതും പറയുന്നത്. രാഹുൽ ഗാന്ധിയും ഇതുതന്നെയാണ് ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്രത്തിന്‍റേതാണ് അവസാന വാക്ക്. ഇത് നടപ്പാക്കില്ല എന്നു പറയുന്നവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. പല മുഖ്യമന്ത്രിമാരും ഇങ്ങനെ പറയുന്നുണ്ടെന്നും അനില്‍ ആന്‍റണി പറഞ്ഞു.

Related posts

തൈരിന് ‘ഹിന്ദി’ വേണ്ട, പ്രാദേശിക ഭാഷ മതി; തീരുമാനം പിൻവലിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി

Aswathi Kottiyoor

‘ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോള്‍ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ’; നോവായി കൂട്ടമരണം

Aswathi Kottiyoor

റഹീമിനും സ്വരാജിനും ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി; നടപടി എസ്എഫ്ഐ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ

Aswathi Kottiyoor
WordPress Image Lightbox