24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • യുകെയിൽ ജോലി തരപ്പെടുത്താമെന്ന് വാ​ഗ്ദാനം, തട്ടിയത് മൂന്ന് ലക്ഷം, ഒടുവിൽ യുവാവ് അറസ്റ്റിൽ
Uncategorized

യുകെയിൽ ജോലി തരപ്പെടുത്താമെന്ന് വാ​ഗ്ദാനം, തട്ടിയത് മൂന്ന് ലക്ഷം, ഒടുവിൽ യുവാവ് അറസ്റ്റിൽ

തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‍ത് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ണപുറം ദര്‍ഭത്തൊട്ടി വേലംപറമ്പില്‍ ജോബി ജോസഫിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്‍തത്. തൊടുപുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം റിക്രൂട്ടിങ് സ്ഥാപനം നടത്തി വരികയായായിരുന്നു ജോബി. ഒരു വര്‍ഷം മുമ്പ് യുകെയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് മൂന്നു ലക്ഷം രൂപ പരാതിക്കാരനില്‍ നിന്ന് ജോബി വാങ്ങി.

ഏറെ നാളായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തുക തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് തൊടുപുഴ പൊലീസിന്‍ പരാതിപ്പെട്ടത്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെങ്കിലും മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പെടെ 20 ഓളം പരാതികള്‍ ജോബിക്കെതിരെ കിട്ടിയിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുമെന്നും സിഐ മഹേഷ്‌കുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.

Related posts

മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു; രണ്ടു പേർ രക്ഷപ്പെട്ടു. –

Aswathi Kottiyoor

കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

ലോറി നിറയെ ലോഡുമായി ഗൂഗിൾ മാപ്പ് നോക്കി യാത്ര, എടത്താനാട്ടുകര വരെ പെർഫക്ട്; പിന്നെ കിട്ടിയത് 8 ന്‍റെ പണി!

Aswathi Kottiyoor
WordPress Image Lightbox