26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം; ഗ്യാനേഷ് കുമാറിനെയും എസ് എസ് സന്ധുവിനെയും നിശ്ചയിച്ചെന്ന് അധിർ രഞ്ജൻ ചൗധരി
Uncategorized

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം; ഗ്യാനേഷ് കുമാറിനെയും എസ് എസ് സന്ധുവിനെയും നിശ്ചയിച്ചെന്ന് അധിർ രഞ്ജൻ ചൗധരി

ദില്ലി: കേരള കേഡർ ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാറും പഞ്ചാബ് കേഡർ ഉദ്യോഗസ്ഥൻ സുഖ്ബീർ സിങ് സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെന്ന് സമിതിയിൽ അംഗമായ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. താൻ വിയോജന കുറിപ്പ് നൽകിയെന്നും സമിതി അംഗമായ കോണ്‍ഗ്രസ് ലോക്സഭ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി അറിയിച്ചു.

ഫെബ്രുവരിയില്‍ അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ച ശേഷം പകരം തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അരുണ്‍ ഗോയല്‍ കഴിഞ്ഞയാഴ്ച രാജിവെച്ച സാഹചര്യത്തിൽ കമ്മീഷനിൽ ബാക്കിയുള്ളത് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ മാത്രമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയും സെലക്ഷൻ സമിതിയില്‍ അംഗമാണ്.

Related posts

ദേശീയപാത നിർമ്മാണത്തിനിടെ അപകടം; കോൺക്രീറ്റ് ബീമിനിടയിൽപ്പെട്ട് ബീഹാർ സ്വദേശിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ആറളം ആനമതിൽ: 102 മരങ്ങൾ മുറിച്ചുമാറ്റുന്നു

Aswathi Kottiyoor

പിഞ്ചുബാലന് ചികിത്സ വേണ്ടെന്ന് വച്ച് മടങ്ങിയ കുടുംബത്തെ കണ്ടെത്താൻ ആംബുലൻസ് ഡ്രൈവറായി ആശുപത്രി സൂപ്രണ്ട്

Aswathi Kottiyoor
WordPress Image Lightbox