22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ‘കരുണാകരനെ സ്നേഹിച്ച പലരും വരാനുണ്ട്’; ബിജെപിയില്‍ ചേര്‍ന്ന മുൻ കോൺഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷ്
Uncategorized

‘കരുണാകരനെ സ്നേഹിച്ച പലരും വരാനുണ്ട്’; ബിജെപിയില്‍ ചേര്‍ന്ന മുൻ കോൺഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷ്

തിരുവനന്തപുരം: കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം മൂലമാണ് ബിജെപിയിലേക്ക് പോയതെന്ന് തലസ്ഥാനത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ലയിച്ച തമ്പാനൂര്‍ സതീഷ്. ഡിസിസി മുൻ ജനറല്‍ സെക്രട്ടറി ആയിരുന്നു തമ്പാനൂര്‍ സതീഷ്.

കോൺഗ്രസ് നേതൃത്വത്തിന്‍റെ തെറ്റായ പ്രവണതകൾക്കെതിരായ പ്രതിഷേധം കൂടിയാണ് തന്‍റെ ബിജെപി പ്രവേശം, കെ കരുണാകരനെ സ്നേഹിക്കുന്നവർ ബിജെപിയിലേക്ക് ഇനിയും വരുമെന്നും തമ്പാനൂര്‍ സതീഷ്.

ഇന്ന് രാവിലെയാണ് തലസ്ഥാനത്ത് തമ്പാനൂര്‍ സതീഷ്, മുൻ ഡിസിസി ജനറല്‍ സെക്രട്ടറി ഉദയൻ, കേരള സ്പോര്‍ട്സ് കൗൺസില്‍ മുൻ അധ്യക്ഷ പത്മിനി തോമസ്, മകൻ ഡാനി ജോൺ സെല്‍വൻ എന്നിവര്‍ ബിജെപിയിലേക്ക് ചേര്‍ന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതുതായി പാര്‍ട്ടിയിൽ ചേര്‍ന്നവര്‍ക്ക് സ്വീകരണവും നല്‍കി.

Related posts

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

വയനാട്ടിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ ശസ്ത്രക്രിയ വിജയകരം; മുഖത്തെ മുറിവ് തുന്നിക്കെട്ടി

Aswathi Kottiyoor

സൈനികന്റെ ശരീരത്തില്‍ PFI എന്ന് ചാപ്പക്കുത്തിയത് സുഹൃത്ത്; പരാതി വ്യാജം

Aswathi Kottiyoor
WordPress Image Lightbox