26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ​’ഗണപതി’ അവശനാണ്; അതിരപ്പിള്ളിയിലെത്തിയ കൊമ്പൻ അവശനിലയിൽ തന്നെ; സ്ഥലത്ത് വനംവകുപ്പ്
Uncategorized

​’ഗണപതി’ അവശനാണ്; അതിരപ്പിള്ളിയിലെത്തിയ കൊമ്പൻ അവശനിലയിൽ തന്നെ; സ്ഥലത്ത് വനംവകുപ്പ്

കൊച്ചി: അതിരപ്പിളളി പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയ കൊമ്പൻ അവശനിലയിൽ തുടരുന്നു. ആന നേരത്തെ ഉണ്ടായിരുന്നതിൽ നിന്ന് അല്പം മാറിയാണ് നിൽക്കുന്നത്. ഇന്നലെ രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ട്. ​ഗണപതി എന്ന ആനയാണിത്. നാട്ടുകാരാണ് ​ഗണപതി എന്ന പേര് നൽകിയത്. ശാരീരിക അവശതകൾ ഉണ്ടെന്ന് നിഗമനം. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തൃശൂരിൽ നിന്നും കോടനാട് നിന്നും രണ്ട് വെറ്റിനറി ഡോക്ടർമാർ അതിരപ്പിള്ളി പതിനേഴാം ബ്ലോക്കിലേക്ക് തിരിച്ചു. ആർആർടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts

നെടുങ്കണ്ടത്ത് മദ്യം നൽകിയ ശേഷം ആൺസുഹൃത്ത് പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു

Aswathi Kottiyoor

സെമിപ്പോരിൽ ടോസിൽ ജയിച്ച് ഇന്ത്യ; ന്യൂസിലൻഡിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു

Aswathi Kottiyoor

ആ ബാഗ് ഉപേക്ഷിച്ചതല്ലെന്ന് ഷാറുഖിന്റെ മൊഴി; മൃതദേഹങ്ങൾക്ക് സമീപം ബാഗ്, ദുരൂഹത

Aswathi Kottiyoor
WordPress Image Lightbox