24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം, നിർധനർക്ക് ധനസഹായം; മഹിള ന്യായ് പ്രഖ്യാപനങ്ങളുമായി രാഹുൽ ​ഗാന്ധി
Uncategorized

സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം, നിർധനർക്ക് ധനസഹായം; മഹിള ന്യായ് പ്രഖ്യാപനങ്ങളുമായി രാഹുൽ ​ഗാന്ധി

കോൺ​ഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം അടക്കം മഹിള ന്യായ് പ്രഖ്യാപനങ്ങളുമായി രാഹുൽ ​ഗാന്ധി. മഹാരാഷ്ട്രയിലെ ധുലെയിൽ നടന്ന മഹിള മേളയിലായിരുന്നു പ്രഖ്യാപനം. നിർധനരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ടുകൾ മുഖേന ലഭ്യമാക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും സാവിത്രി ഭായി ഫുലെയുടെ പേരിൽ വനിത ഹോസ്റ്റലുകൾ, എല്ലാ പഞ്ചായത്തുകളിലും സ്ത്രീകളുടെ പ്രശ്ന പരിഹാരത്തിനായി വനിത ഭരണാധികാരികൾ, അം​ഗനവാടി, ആശാ വർക്കർമാർ എന്നിവരുടെ ശമ്പള വർദ്ധനവ് എന്നിവയടക്കം സ്ത്രീപക്ഷ പ്രഖ്യാപനങ്ങളാണ് കോൺ​ഗ്രസ് നടത്തിയത്.

ഇന്നലെ നന്ദൂർബറിൽ ആദിവാസി ന്യായ് എന്ന പേരിൽ ആദിവാസി വിഭാ​ഗങ്ങൾക്കായുളള പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. വനാവകാശ നിയമം ശക്തിപെടുത്തൽ, വനവിഭവങ്ങൾക്ക് താങ്ങുവില ഉറപ്പാക്കൽ എന്നിവയായിരുന്നു അത്. കർഷകർ, വനിതകൾ, യുവജനങ്ങൾ എന്നിങ്ങനെ വിവിധ വിഭാ​ഗങ്ങൾക്കായുളള ന്യായ് പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. ഞായറാഴ്ച്ച മുംബൈയിൽ സമാപിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുന്നോടിയായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും. ഇവ പിന്നീട് കോൺ‌​ഗ്രസിന്റെ പ്രകടന പത്രികയിലേക്ക് ഉൾപ്പെടുത്തും.

Related posts

മണിപ്പൂരിൽ പൊലീസ് വേഷത്തിൽ എത്തിയവർ വെടിയുതിർത്തു; 4 പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരുക്ക്

Aswathi Kottiyoor

ഉളിയിൽ ഐഡിയൽ അക്കാഡമി ഫോർ ഹയർ എജുക്കേഷൻ ആർട്സ് ഫെസ്റ്റ് കലൈഡോസ്കോപ്പ് 2023 ഉദ്ഘാടനം

Aswathi Kottiyoor

ആരും ബുദ്ധിമുട്ടില്ല, കെഎസ്ആർടിസി ഉണ്ടല്ലോ…; 1,39,187 ഉദ്യോഗാർത്ഥികൾ പിഎസ്‍സി പരീക്ഷ, അധിക സർവീസുകൾ നടത്തും

Aswathi Kottiyoor
WordPress Image Lightbox