24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കിലോയ്ക്ക് 10-11 രൂപ നഷ്ടത്തിലാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നത്; ഭാരത് റൈസിന് 10 രൂപ ലാഭമാണെന്നും മുഖ്യമന്ത്രി
Uncategorized

കിലോയ്ക്ക് 10-11 രൂപ നഷ്ടത്തിലാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നത്; ഭാരത് റൈസിന് 10 രൂപ ലാഭമാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസ് വിപണിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കിലോയ്ക്ക് 10-11 രൂപ നഷ്ടം സഹിച്ചാണ് കെ റൈസ് വിപണിയില്‍ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിലോയ്ക്ക് 40 രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ അരി എടുക്കുന്നത്. ഇത് 29 മുതല്‍ 30 രൂപ വരെ സബ്സിഡി നിരക്കിലാണ് ജനങ്ങൾക്ക് നൽകുന്നത്. അതായത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ചാണ് സര്‍ക്കാണ് കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സപ്ലൈകോയ്ക്ക് പല ബ്രാന്‍ഡുകളോടും മത്സരിക്കേണ്ടി വരുന്നു. കെ റൈസ് അരി അഞ്ച് കിലോ കിട്ടുമ്പോൾ ബ്രാന്റ് ചെയ്യാത്ത 5 കിലോ വേറെയുമുണ്ടെന്ന് പറഞ്ഞു മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാർ തോന്നിയത് ചെയ്യുകയാണ്. ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത നടപടികൾ എല്ലാ മേഖലകളിലും കേന്ദ്രം നടപ്പാക്കുന്നു.10 രൂപക്ക് നൽകിയിരുന്ന അരിയാണ് 29 രൂപയ്ക്ക് ഭാരത് റൈസായി നൽകുന്നത്. 18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് വിൽക്കുന്നു. 10 രൂപ ലാഭം എടുത്താണ് ഭാരത് റൈസിന്‍റെ വിൽപനയെന്നും മുഖ്യമന്ത്രി വിമർശിച്ചു. പൊതു വിതരണ മേഖല ശക്തിപ്പെടുത്തുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Related posts

സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം; സിവിൽ സർവീസ് മത്സരാർത്ഥിയും കൂട്ടുപ്രതിയും അറസ്റ്റിൽ

Aswathi Kottiyoor

പടയപ്പ വീണ്ടുമെത്തി, കട തകർത്ത്, പഴം കഴിച്ച് മടങ്ങിപ്പോയി! റേഷൻകടയിലെത്തി അരി ഭക്ഷിച്ചത് കഴിഞ്ഞയാഴ്ച

Aswathi Kottiyoor

പ്രതീക്ഷയോടെ കേരളം; സംഭരിച്ച വിളകള്‍ക്കും വായ്പകള്‍ക്കും ഉൾപ്പെടെ സഹായം വേണം; കേന്ദ്രത്തോട് ആവശ്യപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox