പഞ്ചായത്തിലെ അതി രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് ആണ് വിവിധ സർക്കാർ വകുപ്പുകളെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളെയും ചേർത്ത് സർവ്വകക്ഷി യോഗം ചേർന്നത് .യോഗത്തിൽ വിവിധ കർഷക സംഘടന പ്രതിനിധികളും പങ്കെടുത്തു. കാട്ടാനശല്യമുള്ള പ്രദേശങ്ങളിൽ തുക്ക് വൈദ്യുതി വേലി സ്ഥാപിക്കുന്നതിനും, കടുവകൾ ജനവാസകേന്ദ്രത്തിലെത്തുന്നത് കണ്ടെത്താൻ കാമറകൾ സ്ഥാപിക്കുന്നതിനും, വനപാലകരുടെ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു.കൃഷിയിടങ്ങൾ കാട് തെളിക്കാൻ കർഷകർ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് യോഗത്തിൽ അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ കുറ്റ്, ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ്, ഫോറസ്റ്റർ സി.കെ.മഹേഷ്, ശാന്തിഗിരി പള്ളി വികാരി സന്തോഷ് ഒളവാറുന്തറ, അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാം വി.എം.അബ്ദുൽ സലാം ,കിഫ ഭാരവാഹികളായ എം.ജെ .റോബിൻ, അനിൽ താഴത്തെ മുറി, കുടാതെ ജനപ്രതിനിധികൾ, സംഘടനാ നേതാക്കളും പങ്കെടുത്തു.
- Home
- Uncategorized
- വന്യമൃഗ ശല്യത്തിനെതിരെ കേളകം പഞ്ചായത്ത് അടക്കാത്തോടിൽ ജനകീയ യോഗം നടത്തി