കൊച്ചി: അതിരപ്പിളളി പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയ കൊമ്പൻ അവശനിലയിൽ തുടരുന്നു. ആന നേരത്തെ ഉണ്ടായിരുന്നതിൽ നിന്ന് അല്പം മാറിയാണ് നിൽക്കുന്നത്. ഇന്നലെ രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ട്. ഗണപതി എന്ന ആനയാണിത്. നാട്ടുകാരാണ് ഗണപതി എന്ന പേര് നൽകിയത്. ശാരീരിക അവശതകൾ ഉണ്ടെന്ന് നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തൃശൂരിൽ നിന്നും കോടനാട് നിന്നും രണ്ട് വെറ്റിനറി ഡോക്ടർമാർ അതിരപ്പിള്ളി പതിനേഴാം ബ്ലോക്കിലേക്ക് തിരിച്ചു. ആർആർടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.