27.8 C
Iritty, IN
July 2, 2024
Uncategorized

ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവത്തിനുമായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി വൈകുന്നേരം അഞ്ചിന് നട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്‌നി പകരുന്നതോടെ അയ്യപ്പ ഭക്തർ ശരണം വിളികളുമായി പതിനെട്ടു പടികൾ കയറി ദർശനം ആരംഭിക്കും.

ഇന്ന് പ്രത്യേക പൂജകളില്ല. മീനം ഒന്നായ നാളെ പുലർച്ചെ 4.30-ന് പള്ളിയുണർത്തും. അഞ്ചിന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം. 5.30 മുതൽ ഏഴ് മണി വരെയും ഒൻപത് മുതൽ 11 വരെയും നെയ്യഭിഷേകം. 7.30-ന് ഉഷപൂജ, തുടർന്ന് ഉദയാസ്തമയ 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ. 1 മണിക്ക് നടയടയ്‌ക്കും.

ഈ വർഷത്തെ പൈങ്കുനി ഉത്രം ഉത്സവത്തിന് 16-ന് രാവിലെ കൊടിയേറും. രാവിലെ 8.30 നും 9 മണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് കൊടിയേറ്റ്. ഉത്സവ ദിവസങ്ങളിൽ ഉത്സവബലിയും ഉത്സവബലിദർശനവും ആനപ്പുറത്ത് എഴുന്നള്ളിപ്പും ഉണ്ടാകും. 24-ന് രാത്രിയാണ് പള്ളിവേട്ട. ശരം കുത്തിയിലാണ് പള്ളിവേട്ട നടക്കുക. 25-ന് രാവിലെ ഒൻപത് മണിക്ക് ആറാട്ട് പുറപ്പാട്. ഉച്ചയ്‌ക്ക് 11.30 മണിയോടെ പമ്പയിൽ തിരു ആറാട്ട് നടക്കും. അന്ന് രാത്രി കൊടിയിറക്കി മറ്റ് പൂജകൾ പൂർത്തിയാക്കി ശ്രീകോവിൽ നട അടക്കും.

Related posts

മാനന്തവാടി -പേര്യ ചുരം-നിടുംപൊയിൽ വഴിയുള്ള ഗതാഗതം ഇന്ന് (17/8/2022)മുതൽ പുനഃസ്ഥാപിക്കും*

Aswathi Kottiyoor

യു​പി തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

Aswathi Kottiyoor

ഡോക്ടറുടെ കൊലപാതകം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox