23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇടതു ഭാഗത്ത് ക്ഷേത്രത്തിന്റെ പേര്, വലതു ഭാഗത്ത് മസ്ജിദിന്‍റെ പേര്, ക്ഷേത്രത്തിനും മസ്ജിദിനും കൂടി ഒരു കമാനം
Uncategorized

ഇടതു ഭാഗത്ത് ക്ഷേത്രത്തിന്റെ പേര്, വലതു ഭാഗത്ത് മസ്ജിദിന്‍റെ പേര്, ക്ഷേത്രത്തിനും മസ്ജിദിനും കൂടി ഒരു കമാനം

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ ക്ഷേത്രത്തിനും പള്ളിക്കും ഒരു പ്രവേശന കവാടം. മേല കുറ്റിമൂട് ചാമുണ്ഡേശ്വരി ക്ഷേത്രത്തിനും പാറയില്‍ മസ്ജിദിനുമാണ് ഒരു കമാനം. നാടിന്‍റെ ഒരുമയാണ് കമാനത്തിലെ കൗതുകത്തിന് പിന്നിലുളള കാരണം. 50 വര്‍ഷമാണ് മസ്ജിദിന്റെ പഴക്കം. റംസാന്‍ ഒരുക്കങ്ങള്‍ക്കിടെയായിരുന്നു ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും. റോഡിന് വശത്തായി ക്ഷേത്രത്തിന് ആര്‍ച്ച് സ്ഥാപിക്കാന്‍ സ്ഥലം തിരയുന്നതിനിടെയാണ് മസ്ജിദ് കമ്മിറ്റി ക്ഷ്രേത്രഭാരവാഹികളെ സമീപിച്ചത്. അതോടെ ക്ഷേത്രത്തിനും മസ്ജിദിനും ഒറ്റ കമാനമെന്ന ആശയത്തിലെത്തി. മസ്ജിദിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത കമാനത്തിന്‍റെ ഇടതു ഭാഗത്ത് ക്ഷേത്രത്തിന്‍റെ പേര് എഴുതിച്ചേര്‍ത്തു. വലതു ഭാഗത്ത് മസ്ജിദിന്‍റേയും പേരുണ്ട്.’

Related posts

‘കൈ കാണിച്ചോ, സ്റ്റോപ്പ് ഇല്ലെങ്കിലും സാരമില്ല’; സീറ്റൊഴിവുണ്ടെങ്കില്‍ സൂപ്പർ ഫാസ്റ്റ് നിര്‍ത്തും

Aswathi Kottiyoor

അതിഥി തൊഴിലാളിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെയും യുവാവിന്റെയും അഭ്യാസം; കാർ ഉടമയോട് ഹാജരാകാൻ ദേവികുളം ആർടിഒ

Aswathi Kottiyoor
WordPress Image Lightbox