23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇൻഡ്യമുന്നണിയെ കുറിച്ചു ആശങ്ക ഉണ്ടെങ്കിൽ വയനാട്ടിൽ സിപിഐ മാറി നിൽക്കട്ടെ: കെ.സി വേണുഗോപാൽ
Uncategorized

ഇൻഡ്യമുന്നണിയെ കുറിച്ചു ആശങ്ക ഉണ്ടെങ്കിൽ വയനാട്ടിൽ സിപിഐ മാറി നിൽക്കട്ടെ: കെ.സി വേണുഗോപാൽ

മലപ്പുറം: ഇൻഡ്യമുന്നണിയെ കുറിച്ചു ആശങ്ക ഉണ്ടെങ്കിൽ വയനാട്ടിൽ സിപിഐ മാറി നിൽക്കട്ടെയെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. വയനാട് ഇഞ്ചോടിച്ചു പോരാട്ടം ഉണ്ടായ മണ്ഡലം ഒന്നുമല്ലെന്നും രാഹുലിന് ഹൃദയപരമായ അടുപ്പമുള്ളത് കൊണ്ടാണ് വയനാട്ടിൽ മത്സരിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിട്ടെതിർക്കുന്ന സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞിരുന്നു. ഒരു സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്നത് പാർട്ടിയുടെ അവകാശമാണ്. വയനാട്ടിലാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി ഒരു സംസ്ഥാന നേതാവല്ല, ദേശീയനേതാവാണ് കൂടാതെ കോൺഗ്രസിന്റെ മുൻ അധ്യക്ഷനുമാണ്. അത്തരമൊരാൾ മത്സരിക്കേണ്ടത് ബി.ജെ.പിയെ നേരിട്ടെതിർക്കാൻ കഴിവുള്ള ഒരു മണ്ഡലത്തിലാകണമെന്നുമാണ് രാജ പറഞ്ഞത്.

Related posts

ഇന്ന് ദുഖവെള്ളി; ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

Aswathi Kottiyoor

തെരുവിളക്കുകളുടെ ബാറ്ററി മോഷ്ടാവ് അറസ്റ്റിൽ

Aswathi Kottiyoor

ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ്

Aswathi Kottiyoor
WordPress Image Lightbox