27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ‘പഴയ കോൺഗ്രസുകാരാണ് ഇപ്പോൾ ബിജെപിയിൽ ഉള്ളത്’; കെ മുരളീധരനും ബിജെപിയിലേക്ക് വരും: പത്മജ വേണുഗോപാൽ
Uncategorized

‘പഴയ കോൺഗ്രസുകാരാണ് ഇപ്പോൾ ബിജെപിയിൽ ഉള്ളത്’; കെ മുരളീധരനും ബിജെപിയിലേക്ക് വരും: പത്മജ വേണുഗോപാൽ

തൃശൂർ: കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസ് വിടുമായിരുന്നുവെന്നും കെ മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ വേണുഗോപാൽ. സഹോദരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോൺഗ്രസുകാരാണ് ഇപ്പോൾ ബിജെപിയിൽ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തോൽപ്പിച്ചതിന് പിന്നിൽ എം പി വിൻസെന്റ്, ടിഎൻ പ്രതാപൻ എന്നിവരാണ്. ഇവരേക്കാൾ വലിയ നേതാക്കളുണ്ട്. വല്ലാതെ ചൊറിഞ്ഞാൽ അവരുടെ പേര് പറയും. സുരേഷ് ഗോപിയല്ല തന്നെ തോൽപിച്ചത്. ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോൾ വാഹനത്തിൽ പോലും കയറ്റിയില്ലെന്നും അവർ ആരോപിച്ചു. വടകരയിൽ നിന്നാൽ സുഖമായി ജയിക്കേണ്ട മുരളീധരനെ തൃശൂരിൽ കൊണ്ടുവന്നത് എന്തിനാണെന്നും പത്മജ ചോദിച്ചു. തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

കെ കരുണാകരന്റെ മക്കളോട് പകയാണ്. ചന്ദനക്കുറി തൊടുന്നതിന് കോൺഗ്രസുകാർ എതിർപ്പ് പറഞ്ഞു. കെ സുധാകരൻ മാത്രമാണ് ആത്മാർത്ഥമായി പെരുമാറിയത്. പാർട്ടി വിടാൻ മടിയില്ലാത്തയാളാണ് കെ മുരളീധരനെന്നും മുരളീ മന്ദിരം തന്റെയും മുരളീധരന്റെയും പേരിലാണെന്നും പത്മജ പറഞ്ഞു. അനിയത്തി എന്ന പേരിലുള്ള ദൗർബല്യങ്ങളാണ് തന്നെ ഇവിടെ എത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

Related posts

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor

കൊല്ലത്ത് മഴയത്ത് വീടിന്‍റെ മേൽക്കൂര തകർന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

Aswathi Kottiyoor

എട്ടു ദിവസം മുമ്പ് കാണാതായ റിസോർട്ട് ജീവനക്കാരൻ പുഴയിൽ മരിച്ചനിലയിൽ; മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായി മക്കൾ

Aswathi Kottiyoor
WordPress Image Lightbox