23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കട്ടപ്പന ഇരട്ടക്കൊലപാതകം; മൃതദേഹാവശിഷ്ടങ്ങളും ചുറ്റികയും കണ്ടെത്തി
Uncategorized

കട്ടപ്പന ഇരട്ടക്കൊലപാതകം; മൃതദേഹാവശിഷ്ടങ്ങളും ചുറ്റികയും കണ്ടെത്തി

കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വിജയനെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു പ്രതി നിതീഷിന്റെ മൊഴി. വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെടുത്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്.കാഞ്ചിയാറിലെ വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയിലാണ് വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുഴിയില്‍ നിന്ന് തലയോട്ടിയും അസ്ഥികളുടെ ചില ഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഇത് വിജയന്റെ തന്നേതെന്ന് സ്ഥിരീകരിക്കണമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണം. മൃതദേഹത്തിനൊപ്പം ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. ഞെരുങ്ങിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രതി നിതീഷ് നല്‍കിയ മൊഴി അനുസരിച്ച് വിജയന്റെ മൃതദേഹാവശിഷ്ടം തന്നെയാണെന്ന നിഗമനത്തിലെത്തുന്നുണ്ട് പൊലീസ്.

വിജയനെ കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചിരുന്നു. വിജയന്റെ മകനാണ് നിതീഷിന്റെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ വിഷ്ണു. ഇയാളും മാതാവ് സുമയും കേസിലെ പ്രതികളാണ്. നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളില്‍ കുഴിച്ചുമൂടുകയായിരുന്നു.

Related posts

സഹകരണ ബാങ്കിന്റെ സർവർ ഹാക്ക് ചെയ്ത നൈജീരിയൻ സ്വദേശികൾക്ക് പണം തട്ടാൻ സഹായം നൽകി: യുവതി അറസ്റ്റിൽ

Aswathi Kottiyoor

കെഎസ്ആർടിസി ബസ് മിനി ലോറിയിലും തടി ലോറിയിലും ഇടിച്ചു: അഞ്ച് പേർക്ക് പരുക്ക് ……

Aswathi Kottiyoor

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജ‍ര്‍മ്മനിയിൽ, പൊലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത് രാജേഷ്

Aswathi Kottiyoor
WordPress Image Lightbox