23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • സിദ്ധാർഥന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു
Uncategorized

സിദ്ധാർഥന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിലെ കേസ് അന്വേഷണം സിബിഐയ്ക്കു വിട്ടു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണു നടപടി.

സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. സിദ്ധാർത്ഥൻ്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.

സിദ്ധാർഥന് നേരിടേണ്ടി വന്ന ക്രൂരത മുഖ്യമന്ത്രിയോട് വിവരിച്ചു. മരിച്ചതല്ല കൊന്നതാണെന്ന് തുറന്നുപറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെങ്കിൽ അതുതന്നെ ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും ജയപ്രകാശ് വ്യക്തമാക്കിയിരുന്നു.

Related posts

കോളയാട് മഖാം ശരീഫ് ഉറൂസിന് സമാരംഭം കുറിച്ചു

Aswathi Kottiyoor

ഖത്തറില്‍ തടവിലായിരുന്ന 8 മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു; 7 പേർ ഡൽഹിയിൽ തിരിച്ചെത്തി 24 Web Desk 4 hours ago

Aswathi Kottiyoor

ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് വിദ്യാർഥി മരിച്ചു; കുളിക്കുന്നതിനിടെ മൂക്കിലൂടെ ശിരസ്സിൽ

Aswathi Kottiyoor
WordPress Image Lightbox