ആറളം ഫാം : ആറളം ഫാമിലെ കൃഷിയിടത്തിൽ നിന്നും ആനകളെ കാട്ടിലേക്ക് തുരത്തുന്നതിൻ്റെ രണ്ടാം ഘട്ടത്തിലെ രണ്ടാം ദിവസം രാവിലെ 7.30 ന് വീണ്ടും ആരംഭിച്ചു. ഇന്നലെ വൈകുന്നേരം 5.30 ന് നാലാം ബ്ലോക്കിൽ അവസാനിപ്പിച്ച ദൗത്യം വീണ്ടും രണ്ടാമത്തെ ബ്ലോക്കിൽ നിന്നും പുനരാരംഭിക്കുകയായിരുന്നു.
ഇന്നലെ നാലാമത്തെ ബ്ലോക്ക് വരെ എത്തിയ 13 ആനകൾ റോഡ് മുറിച്ചുകടന്ന് വനത്തിലേക്ക് പോകാതെ വന്നതോടെ ആണ് നാല് കിലോമീറ്റർ പിന്നിട്ട ദൗത്യം അവസാനിപ്പിച്ചത് . ബ്ലോക്ക് നാലിൽ തന്നെ നിർത്താൻ ശ്രമിച്ച ആനകൾ വീണ്ടും ബ്ലോക്ക് രണ്ട്, മൂന്ന് എന്നിവിടങ്ങളിലേക്ക് മാറിയതോടെയാണ് വീണ്ടും രണ്ടാമത്തെ ബ്ലോക്കിൽ നിന്നും ദൗത്യം ആരംഭിക്കേണ്ടി വന്നത്. മേഖലയിൽ നിരോധനാജ്ഞ ഇന്നും തുടരും.
കീഴ്പ്പള്ളി ഓടന്തോട് റോഡിൽ ഇന്നും ഗതാഗത നിയന്ത്രണം നിലനിൽക്കും . ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നേരത്ത് തഹസിൽദാർ (എൽ ആർ) എം. ലക്ഷ്മണൻ,ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ് ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ, ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, ഫോറസ്‌റ്റർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആന തുരത്തൽ നടന്നത്