24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • റോഡരികില്‍ കൂട്ടിയിട്ടിരുന്ന കോൺക്രീറ്റ് പോസ്റ്റുകൾക്ക് മുകളിൽ കിടന്നയാൾ പോസ്റ്റുകൾക്കടിയിൽ കുരുങ്ങി
Uncategorized

റോഡരികില്‍ കൂട്ടിയിട്ടിരുന്ന കോൺക്രീറ്റ് പോസ്റ്റുകൾക്ക് മുകളിൽ കിടന്നയാൾ പോസ്റ്റുകൾക്കടിയിൽ കുരുങ്ങി

കൊല്ലം: കടയ്ക്കലില്‍ റോഡരികില്‍ കൂട്ടിയിട്ടിരുന്ന കോൺക്രീറ്റ് പോസ്റ്റുകള്‍ക്ക് മുകളില്‍ കയറി കിടന്നയാള്‍ പോസ്റ്റുകള്‍ക്കിടയില്‍ കുരുങ്ങി. കാഞ്ഞിരത്തമ്മൂട്ടില്‍ സ്വദേശി ലൈജുവിനാണ് അപകടം സംഭവിച്ചത്. ഫയര്‍ ഫോഴ്സെത്തിയാണ് ഒടുവില്‍ ലൈജുവിന്‍റെ ശരീരം പുറത്തെടുത്തത്. പോസ്റ്റുകള്‍ക്ക് മുകളില്‍ കയറി കിടന്നപ്പോള്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയും അവിടെ കുടുങ്ങിപ്പോവുകയും ചെയ്യുകയായിരുന്നു.ശരീരം പോസ്റ്റുകള്‍ക്കും മതിലിനും ഇടയില്‍ പെട്ട് ഞെരിഞ്ഞുപോവുകയാണുണ്ടായത്.

കഴുത്തിലും മുഖത്തുമടക്കം ശരീരത്തിലാകെ പരുക്ക് സംഭവിച്ചിട്ടുണ്ട്. ഇദ്യാളെ പുറത്തെടുക്കാൻ നാട്ടുകാരില്‍ ചിലര്‍ ശ്രമിച്ചെങ്കിലും അത് നടക്കാതായതോടെയാണ് ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സാണ് ലൈജുവിനെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Related posts

ലോണാവാല ദുരന്തം: 4 വയസുകാരന്റെ മൃതദേഹവും കിട്ടി; ഒഴുക്കിൽപെട്ട് മരിച്ചത് ആകെ 5 പേർ

Aswathi Kottiyoor

പുതിയ ക്രിമിനൽ നിയമം ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുമെന്ന് അമിത് ഷാ സഭയിൽ; ആദ്യ കേസ് മോട്ടർ സൈക്കിൾ മോഷണം

Aswathi Kottiyoor

‘സര്‍ക്കാര്‍ ആശുപത്രികളില്‍ പണമടയ്ക്കാന്‍ ഡിജിറ്റൽ സംവിധാനം’: വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox