സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത വർധിപ്പിച്ചു. ക്ഷാമബത്ത ഏഴിൽ നിന്ന് ഒമ്പത് ശതമാനമായാണ് ഉയർത്തിയത്. സർവീസ് പെൻഷൻകാർക്കും ഇതേ നിരക്കിൽ വർധനവ് ഉണ്ടാകും. കോളേജ് അധ്യാപകരുടെ ക്ഷാമ ബത്ത 17ൽ നിന്ന് 31 ശതമാനമാക്കി ഉയർത്തി. ശമ്പള വിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കിടെയാണ് പുതിയ തീരുമാനം. അതിനിടെ, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ കേന്ദ്ര സർക്കാറിനെതിരായ സംസ്ഥാന സർക്കാരിന്റെ സുപ്രീംകോടതിയിലെ കേസ് വാദിച്ച അഭിഭാഷകന് പണം അനുവദിച്ചു.. മുതിർന്ന അഭിഭാഷകനായ കപിൽ സിബലിനാണ് 75 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങിയത്.