24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വന്യജീവികൾക്കൊപ്പം ഉണ്ടുറങ്ങി, ആനപ്പുറത്തേറി, ജീപ്പിൽ കറങ്ങി മോദി! ഇങ്ങനൊരു പ്രധാനമന്ത്രി ഇന്ത്യയിലാദ്യം!
Uncategorized

വന്യജീവികൾക്കൊപ്പം ഉണ്ടുറങ്ങി, ആനപ്പുറത്തേറി, ജീപ്പിൽ കറങ്ങി മോദി! ഇങ്ങനൊരു പ്രധാനമന്ത്രി ഇന്ത്യയിലാദ്യം!

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലും അരുണാചൽ പ്രദേശിലും. ഇന്ന് പുലർച്ചെ കാസിരംഗ നാഷണൽ പാർക്കിലെത്തിയ പ്രധാനമന്ത്രി അവിടെ ആന സവാരിക്കൊപ്പം ജീപ്പ് സഫാരിയും നടത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി കാസിരംഗ നാഷണൽ പാർക്കിൽ എത്തിയത്. കാസിരംഗയിൽ രാത്രി വിശ്രമത്തിനുശേഷം ജംഗിൾ സഫാരിയിലെത്തിയ രാജ്യത്തിൻ്റെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ജോർഹട്ട് ജില്ലയിലെ മെലെങ് മെറ്റെല്ലി പോത്താർ സന്ദർശിക്കുന്ന പ്രധാനമന്ത്രി അവിടെ 18,000 കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ആരോഗ്യം, എണ്ണ, വാതകം, റെയിൽ, ഭവന മേഖലകളെ ശക്തിപ്പെടുത്തുന്ന നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.

പ്രധാനമന്ത്രിയുടെ നോർത്ത് ഈസ്റ്റേൺ റീജിയൻ (പിഎം-ഡിവൈൻ) പദ്ധതിക്ക് കീഴിൽ ശിവസാഗറിൽ ഒരു മെഡിക്കൽ കോളേജും ആശുപത്രിയും ഗുവാഹത്തിയിൽ ഹെമറ്റോ-ലിംഫോയ്ഡ് സെൻ്ററും ഉൾപ്പെടെയുള്ള പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഡിഗ്ബോയ് റിഫൈനറിയുടെ ശേഷി 0.65ൽ നിന്ന് 1 എംഎംടിപിഎ (പ്രതിവർഷം മില്യൺ മെട്രിക് ടൺ) ആയി വികസിപ്പിക്കുന്നതുൾപ്പെടെ എണ്ണ, വാതക മേഖലയിലെ സുപ്രധാന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും. ഇതിനുപുറമെ, ഗുവാഹത്തി റിഫൈനറി വിപുലീകരണത്തോടൊപ്പം കാറ്റലിറ്റിക് റിഫോർമിംഗ് യൂണിറ്റ് (സിആർയു) സ്ഥാപിക്കൽ, ബെറ്റ്കുച്ചി (ഗുവാഹത്തി) ടെർമിനലിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ എന്നിവയും നൽകും. ജോർഹട്ടിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Related posts

കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ കടലിൽ കാണാതായി, തെരച്ചിൽ വിഫലം; ശ്രീദേവിന്‍റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

നിറയെ യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ ഈരിത്തെറിച്ചു, എമർജെൻസി ലാൻഡിംഗ്

Aswathi Kottiyoor

എങ്ങുമെത്താതെ ‘കെ-​സ്റ്റോ​ർ പ​ദ്ധ​തി, റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന പദ്ധതി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി

Aswathi Kottiyoor
WordPress Image Lightbox