28.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കേരള യൂനിവേഴ്സിറ്റി കലോത്സവത്തില്‍ കോഴ; കൈക്കൂലി വാങ്ങിയ 3 വിധികര്‍ത്താക്കള്‍ അറസ്റ്റിൽ
Uncategorized

കേരള യൂനിവേഴ്സിറ്റി കലോത്സവത്തില്‍ കോഴ; കൈക്കൂലി വാങ്ങിയ 3 വിധികര്‍ത്താക്കള്‍ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള യൂനിവേഴ്സിറ്റി കലോത്സവത്തിൽ വിധികര്‍ത്താക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റ് നടപടിയുമായി പൊലീസ്. കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് വിധികര്‍ത്താക്കളെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്ര് ചെയ്തത്. അപ്പീല്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഷാജി, സിബിൻ, ജോമെറ്റ് എന്നീ വിധികര്‍ത്താക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേരള യൂനിവേഴ്സിറ്റി ചെയര്‍മാൻ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി മത്സരങ്ങളിലെ വിധിനിര്‍ണയം നടത്തിയെന്നാണ് ആരോപണം. ഇന്നലെ രാത്രി യൂനിവേഴ്സിറ്റി കോളേജിലെ മൂന്നാം വേദിയില്‍ നടന്ന മാര്‍ഗം കളി മത്സരത്തിനിടെ കോഴ വാങ്ങിയെന്നാണ് പരാതി. തിരുവാതിരക്കളിയിലും കോഴ ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, തങ്ങളാരും കോഴ വാങ്ങിയിട്ടില്ലെന്നാണ് വിധികര്‍ത്താക്കള്‍ വ്യക്തമാക്കിയത്. തങ്ങളെ ബലിയാടാകുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ച കലോത്സവം വൈകിട്ട് നാലിന് വീണ്ടും പുനരാരംഭിക്കും. സംഭവത്തെതുടര്‍ന്ന് കലോത്സവം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Related posts

11 കാരിയെ പീഡിപ്പിച്ചു, ഭാര്യക്കൊപ്പം കാട്ടിലൊളിച്ചത് 5 ദിവസം, ജാർഖണ്ഡ് സ്വദേശിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

Aswathi Kottiyoor

‘എഐ ക്യാമറയിൽ നിന്ന് ഉന്നതരെ ഒഴിവാക്കുന്നത് വിവേചനപരം’: മനുഷ്യാവകാശ കമ്മിഷന് പരാതി

വിദ്യാർഥികളുടെ ജീവിതം വച്ചാണ് കളി, പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജിവച്ച് വീട്ടിൽ പോകണം’: സ്പീക്കറെ വേദിയിലിരുത്തി കട്ജു

Aswathi Kottiyoor
WordPress Image Lightbox