• Home
  • Uncategorized
  • ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് ഷോക്കേറ്റു; 2 കുട്ടികളുടെ നില അതീവ ഗുരുതരം
Uncategorized

ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് ഷോക്കേറ്റു; 2 കുട്ടികളുടെ നില അതീവ ഗുരുതരം

രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വൻ അപകടം. ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ സ്പർശിക്കുകയായിരുന്നു. ആദ്യം ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് മറ്റ് കുട്ടികൾക്കും ഷോക്കേറ്റത്.

അപകടത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാൾക്ക് 100 ശതമാനം പൊള്ളലേറ്റതായി രാജസ്ഥാൻ ആരോഗ്യമന്ത്രി ഹീരാലാൽ നഗർ അറിയിച്ചു. പരിക്കേറ്റ കുട്ടികളെ എംബിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം വൈദ്യുതി വകുപ്പിൻ്റെ അനാസ്ഥയാണ് അപകട കാരണമെന്ന് ആരോപണമുയരുന്നുണ്ട്. അപകടസ്ഥലത്ത് ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾ താഴ്ന്ന നിലയിലായിരുന്നു. അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Related posts

അർജുന്‍റെ രക്ഷാപ്രവർത്തനത്തിന് സംസ്ഥാന മന്ത്രിമാർ പോകാത്തത് കുറ്റകരമായ അനാസ്ഥയെന്ന് കെ.സുരേന്ദ്രൻ

Aswathi Kottiyoor

‘ഭര്‍ത്താവിനൊപ്പം ഇരുന്ന യുവതിയെ കയറിപ്പിടിച്ചു, വെട്ടുകത്തി കൊണ്ട് അക്രമം’; നാടകീയ സംഭവങ്ങള്‍ താമരശ്ശേരിയില്‍

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox