പിന്നാലെ തന്നെ ഈ വീഡിയോ ദൃശ്യങ്ങൾ ഡോക്ടറിന് സന്ദേശമായി അയച്ച് കിട്ടി. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. നാണക്കേട് ഭയന്ന് 8.6 ലക്ഷം രൂപ തട്ടിപ്പുകാർക്ക് നൽകിയ ശേഷവും ഭീഷണി തുടർന്നതോടെയാണ് ഡോക്ടർ പൊലീസിനെ സമീപിച്ചത്. വീഡിയ കോളും, ഭീഷണിപ്പെടുത്താനായി വിളിച്ച കോളുകളും വിലയിരുത്തിയ ശേഷം സൈബർ പൊലീസ് രാജസ്ഥാൻ സ്വദേശികളായ രണ്ട് പേരാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
വ്യാപകമായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. തട്ടിച്ചെടുത്ത പണം ഹരിയാനയിലും പഞ്ചാബിലും മഹാരാഷ്ട്രയിലുമായുള്ള വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്കാണ് ഇവർ മാറ്റിയിരുന്നത്. ഇത്തരത്തിലെ തട്ടിപ്പിൽ നിന്ന് ലഭിക്കുന്ന പണം സൂക്ഷിക്കാനായി മാത്രം ഉപയോഗിച്ചിരുന്ന ഈ അക്കൌണ്ടുകളിൽ കെവൈസി വേരിഫിക്കേഷൻ നടത്തിയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് സ്മാർട്ട് ഫോണുകളും കീ പാഡ് ഫോണുകളും 11 സിം കാർഡുകളുമാണ് സംഘത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. വലിയ രീതിയിൽ നിരവധി പേരെ ഭീഷണിപ്പെടുത്ത് പണം തട്ടുന്ന സംഘമാണ് പിടിയിലായതെന്നാണ് പൊലീസ് വിശദമാക്കുന്നത്