23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടില്‍ പത്മജ സ്ഥാനാര്‍ഥിയാവുമോ? ബിജെപി പുതിയ കരുനീക്കങ്ങൾ നടത്തുന്നതായി സൂചന
Uncategorized

രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടില്‍ പത്മജ സ്ഥാനാര്‍ഥിയാവുമോ? ബിജെപി പുതിയ കരുനീക്കങ്ങൾ നടത്തുന്നതായി സൂചന

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ഗാന്ധി തന്നെ മത്സരിക്കാനെത്തുമെന്ന് ഏകദേശമുറപ്പായിരിക്കേ ബി.ജെ.പി സ്ഥാനാര്‍ഥിയായി കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം സ്വീകരിച്ച പത്മജയെത്തുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയര്‍ന്ന് കേള്‍ക്കുന്നത്. ബി.ഡി.ജെ.എസിന്റെ സീറ്റാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് പത്മജയെ സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹങ്ങളുയരുന്നുണ്ട്‌. വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് തള്ളാതെയും കൊള്ളാതെയുമുള്ള പത്മജയുടെ മറുപടിയും ഈ അഭ്യൂഹത്തിന് ആക്കം കൂട്ടുന്നതാണ്.
ബി.ജെ.പിയെ പേടിച്ചാണ് സുരക്ഷിത സ്ഥാനം തേടി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതെന്ന ആരോപണം ബി.ജെ.പി അതിശക്തമായി ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇവിടെ പത്മജയെ മത്സരിപ്പിക്കുക എന്നത് ദേശീയ തലത്തിലും വലിയ ചര്‍ച്ചയാക്കാമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നതെന്നാണ് സൂചന.

എന്‍.ഡി.എയ്ക്ക് വേണ്ടി കഴിഞ്ഞ തവണ മത്സരത്തിനിറങ്ങിയത് തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു . ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി ആയിരുന്നു മത്സരത്തിനിറങ്ങിയിരുന്നത്. 78816 വോട്ടുപിടിക്കുകയും ചെയ്തിരുന്നു. പത്മജ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ ബി.ഡി.ജെഎസിന് മറ്റൊരു സീറ്റ് കണ്ടുപിടിക്കേണ്ടി വരും.

Related posts

അമ്മയെ ക്യാൻസറിന് കീഴടങ്ങി, പിതാവ് ഉപേക്ഷിച്ചു, 6 വയസുകാരിക്ക് വീടിന്‍റെ സുരക്ഷിതത്വം നൽകി കോൺഗ്രസ്

Aswathi Kottiyoor

‘ആശങ്കയുണ്ട്, തെരഞ്ഞെടുപ്പിനെ ജാഗ്രതാ പൂർവ്വം സമീപിക്കണം’, തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിനൊരുങ്ങുന്നു

Aswathi Kottiyoor

കെടിഡിഎഫ്സി പൂട്ടലിന്‍റെ വക്കിൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷം, നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും പണം നല്‍കുന്നില്ല

Aswathi Kottiyoor
WordPress Image Lightbox