26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • നാണം കെട്ട കോൺഗ്രസിന് വേണ്ടി എ കെ ആൻ്റണി ഇനി ചങ്ക് പറിയ്ക്കരുത്; പത്മജ വേണുഗോപാൽ മാന്യയായ കുടുംബിനി: പി സി ജോർജ്ജ്
Uncategorized

നാണം കെട്ട കോൺഗ്രസിന് വേണ്ടി എ കെ ആൻ്റണി ഇനി ചങ്ക് പറിയ്ക്കരുത്; പത്മജ വേണുഗോപാൽ മാന്യയായ കുടുംബിനി: പി സി ജോർജ്ജ്

പത്തനംതിട്ട: പത്മജ വേണുഗോപാൽ മാന്യയായ കുടുംബിനിയെന്ന് പി സി ജോർജ്ജ്. കോൺഗ്രസിൽ അവഗണനയേറ്റ് മടുത്തിട്ടാണ് പത്മജ ബിജെപിയിൽ ചേർന്നത്. പത്മജയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. അവർക്കുവേണ്ട എല്ലാ സഹായവും നൽകുമെന്നും പിസി ജോർജ്ജ് പറഞ്ഞു.
അനിൽ ആൻ്റണിയെ നേരത്തേ തനിക്ക് അറിയില്ല. എ കെ ആൻ്റണി വലിയ മനുഷ്യനാണ്.അദ്ദേഹം ബിജെപിയിൽ ചേരണം എന്നാണ് തൻ്റെ ആഗ്രഹമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു. പാർലമെൻ്റ് തിരഞ്ഞെടുപ്പിന് ശേഷം കേരളം ബിജെപിയുടെ കയ്യിൽ അമരും. നാണം കെട്ട കോൺഗ്രസിന് വേണ്ടി എ കെ ആൻ്റണി ഇനി ചങ്ക് പറിയ്ക്കരുത്. മകൻ്റെ വിജയത്തിന് വേണ്ടി ആൻ്റണി വീട്ടിലിരുന്ന് പ്രാർത്ഥിക്കണമെന്നും പി സി ജോർജ്ജ് അഭ്യർത്ഥിച്ചു.

Related posts

‘സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചു’; ഫാ. ഷൈജു കുര്യനെതിരെ പരാതി

Aswathi Kottiyoor

കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴയിൽ രണ്ട് വില്ലേജ് ഉദ്യോഗസ്ഥർ പിടിയിൽ

Aswathi Kottiyoor

കടം വാങ്ങിയ പണം തിരിച്ചുചോദിച്ച യുവതിയെ മര്‍ദ്ദിച്ചു; യുവാവ് പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox