27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വനിതാ ദിനത്തിൽ സ്ത്രീകൾക്ക് പ്രത്യേക ആരോഗ്യ സംരക്ഷണ പാക്കേജുമായി ജെ സി ഐ പഴശ്ശിയും മട്ടന്നൂർ മിഷൻ ഹോസ്പിറ്റലും.
Uncategorized

വനിതാ ദിനത്തിൽ സ്ത്രീകൾക്ക് പ്രത്യേക ആരോഗ്യ സംരക്ഷണ പാക്കേജുമായി ജെ സി ഐ പഴശ്ശിയും മട്ടന്നൂർ മിഷൻ ഹോസ്പിറ്റലും.

മട്ടന്നൂർ: വനിതാ ദിനത്തിൽ സ്ത്രീകൾക്ക് പ്രത്യേക ആരോഗ്യ സംരക്ഷണ പാക്കേജുമായി ജെ സി ഐ പഴശ്ശിയും മട്ടന്നൂർ മിഷൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ പരിരക്ഷ കാർഡ് വിതരണം ചെയ്തു. മട്ടന്നൂർ മിഷൻ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ജെ സി ഐ പഴശ്ശി പ്രസിഡണ്ട്  ദിലീപ് കൊതേരി അധ്യക്ഷത വഹിച്ചു. മട്ടന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ഒ. പ്രീത ഹെൽത്ത് കാർഡ് ശിശുരോഗ വിദഗ്ധനായ ഡോക്ടർ എം .അശോകന് കൈമാറിക്കൊണ്ട്  ഉദ്ഘാടനം ചെയ്തു. ജെ സി ഐ പഴശ്ശി പ്രസിഡണ്ട് ദിലീപ് കെതേരി അധ്യക്ഷത  വഹിച്ചു.      നമ്പൂതിരി നന്ദി അർപ്പിച്ചു സംസാരിച്ചു.മിഷൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ സജീർ ഖാൻ , കെ .എൻ. നിസാമുദ്ദീൻ, ലീന സുരേഷ്, പി.വി. രജനി എന്നിവർ സംസാരിച്ചു. ഡോ. കീർത്തിപ്രഭ സ്വാഗതവും വിശാഖ് കെ. നമ്പൂതിരി നന്ദിയും പറഞ്ഞു.  ജെസിഐ പഴശ്ശിയുടെ ലേബലുള്ള ഹെൽത്ത് കാർഡുമായി മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചേരുന്നവർക്ക്  ആരോഗ്യ സംരക്ഷണ പാക്കേജിൽ 50 മുതൽ 60 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും.

Related posts

പോക്സോ നിയമം അടുത്ത അധ്യയന വർഷംമുതൽ

Aswathi Kottiyoor

1630 കോടി തട്ടിപ്പ്, കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ മണി ചെയിൻ തട്ടിപ്പ്

Aswathi Kottiyoor

പമ്പ നദിയിൽ ഒഴുക്കിൽ പെട്ട 3 പേരുടയും മൃതദേഹങ്ങൾ കിട്ടി; ദുരന്തത്തിൽ ഞെട്ടി നാട്!

Aswathi Kottiyoor
WordPress Image Lightbox