26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വീടിന്റെ പിന്നിൽ ഇതാണോ പരിപാടി? വിൽപന 800 രൂപയ്ക്ക്, ലക്ഷ്യം ശിവരാത്രി, എക്സൈസ് പരിശോധനയിൽ കുടുങ്ങി
Uncategorized

വീടിന്റെ പിന്നിൽ ഇതാണോ പരിപാടി? വിൽപന 800 രൂപയ്ക്ക്, ലക്ഷ്യം ശിവരാത്രി, എക്സൈസ് പരിശോധനയിൽ കുടുങ്ങി

അമ്പലപ്പുഴ: വിൽപ്പനക്കായി സൂക്ഷിച്ച ചാരായവുമായി ഒരാൾ പിടിയിൽ. ആലപ്പുഴ പുറക്കാട് പഞ്ചായത്ത് നാഗപറമ്പ് വീട്ടിൽ ജിനിമോനെ(49)യാണ് 7.8 ലിറ്റർ ചാരായവും 40 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമായി പിടികൂടിയത്. വീടിന് പുറകിൽ ചാരായം വാറ്റുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ് മധുവും സംഘവും നടത്തിയ പരിശോധനയിലാണ് ചാരായം പിടിച്ചെടുത്തത്.

ശിവരാത്രിയോട് അനുബന്ധിച്ചു വില്പനയ്ക്കായാണ് ചാരായം വാറ്റിയത്. ലിറ്ററിന് 800 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അഭിലാഷ് ബി, സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, വിജയകുമാർ പി എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related posts

വീടിന് തീപിടിച്ച് വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

Aswathi Kottiyoor

മൈക്ക് കേടായി, പ്രസംഗം തടസ്സപ്പെട്ടു; പകരം മൈക്ക് കയ്യിൽ കൊടുത്തെങ്കിലും വാങ്ങാതെ മുഖ്യമന്ത്രി

Aswathi Kottiyoor

50 വര്‍ഷത്തെ രഹസ്യം തേടി സ്കോട്ട്‍ലാന്‍ഡ്; തടാകത്തിലെ രക്ഷസരൂപിക്കായുള്ള അന്വേഷണം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox