23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • തൃശൂരില്‍ പ്രവാസിയടക്കം 3 അംഗ കുടുംബം ജീവനൊടുക്കി
Uncategorized

തൃശൂരില്‍ പ്രവാസിയടക്കം 3 അംഗ കുടുംബം ജീവനൊടുക്കി

തൃശ്ശൂർ: തൃശ്ശൂർ പേരാമം​ഗലം അമ്പലക്കാവിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ. അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ്(35), ഭാര്യ സംഗീത (33), മകൻ ഹരിൻ (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു ഇവരുടെ ഒൻപത് വയസുള്ള കുട്ടി. ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വീട് തുറക്കാത്തതിനെത്തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 12 ദിവസം മുമ്പാണ് സുമേഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമികമായിട്ടുള്ള സംശയം.

Related posts

17 ദിവസമായി പ്രാണൻ കയ്യിലെടുത്ത് 41 പേർ; സിൽക്യാര ടണൽ രക്ഷാദൗത്യം തുടരുന്നു; ശുഭപ്രതീക്ഷയില്‍ ദൗത്യസംഘം

Aswathi Kottiyoor

കാനിൽ ഇന്ത്യൻ അഭിമാനം; ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ ഗ്രാൻഡ് പ്രീ പുരസ്കാരം

Aswathi Kottiyoor

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox