29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • എറണാകുളം, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഡെങ്കി കേസുകള്‍ വര്‍ധിക്കുന്നു; ഹോട്ട്സ്‌പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കും
Uncategorized

എറണാകുളം, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഡെങ്കി കേസുകള്‍ വര്‍ധിക്കുന്നു; ഹോട്ട്സ്‌പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: വേനല്‍കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി. പകര്‍ച്ചപനികള്‍, ചിക്കന്‍പോക്‌സ്, വയറിളക്ക രോഗങ്ങൾ, ടൈഫോയിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ശ്രദ്ധിക്കണം. ഡെങ്കി പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം. എലിപനിയും മഞ്ഞപിത്തവും പ്രത്യേകമായി ശ്രദ്ധിക്കണം.തിരുവനന്തപുരം , എറണാകുളം പാലക്കാട് ജില്ലകളില്‍ ഡെങ്കിപനി കേസുകള്‍ വര്‍ധിക്കുന്നതായി കാണുന്നു. ഡെങ്കി ഹോട്ട് സ്‌പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിനായി നിര്‍ദേശം നല്‍കി. വേനല്‍കാല രോഗങ്ങളുടെ പൊതു സ്ഥിതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗം ബാധിച്ചാല്‍ എത്രയും വേഗം തന്നെ ചികിത്സ നേടണം.തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ചൂടുകൂടിയ സാഹചര്യത്തില്‍ ഭക്ഷണം വേഗം കേടാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ശ്രദ്ധിക്കണം.വാട്ടര്‍ തീം പാര്‍ക്കുകളില്‍ പകര്‍ച്ച വ്യാധികളുണ്ടാകാതെയിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.വെള്ളം നന്നായി കുടിക്കണം.സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും ഉപയോഗിക്കരുത്.

Related posts

സ്കൂൾ ബസ് ജീവനക്കാരന് പൊള്ളലേറ്റ് മരിച്ച നിലയിൽ; സമീപത്ത് ബൈക്കും കത്തിയ നിലയിൽ, സംഭവം ഇടുക്കിയില്‍

Aswathi Kottiyoor

കന്നഡ നടി സ്പന്ദന അന്തരിച്ചു; അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയപ്പോള്‍ അന്ത്യം

Aswathi Kottiyoor

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026ഓടെ; കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Aswathi Kottiyoor
WordPress Image Lightbox