23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഭർതൃ​ഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
Uncategorized

ഭർതൃ​ഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹം കഴിഞ്ഞ് 15-ാം നാൾ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഷിബിൻ ഭവനിൽ വിപിൻ ആണ് അറസ്റ്റിലായത്. പന്നിയോട് സ്വദേശിനി സോന മരിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂണിലായിരുന്നു വിപിന്റെയും സോനയുടെയും വിവാഹം.

വിവാഹം കഴിഞ്ഞ് 15-ാമത്തെ ദിവസം സോനയെ വിപിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സോനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. സോനയുടെ മരണത്തിൽ വിപിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് എട്ട് മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത‌ത്.

വിപിൻ ഉറങ്ങികിടന്ന അതെ മുറിയിൽ തന്നെയായിരുന്നു സോന ആത്മഹത്യ ചെയ്തത്. എന്നാൽ ഉറങ്ങിപ്പോയതിനാൽ സംഭവം അറിഞ്ഞില്ലെന്നായിരുന്നു വിപിന്റെ മൊഴി. സ്ത്രീധനത്തിൻ്റെ പേരിൽ വിപിൻ സോനയെ ഉപദ്രവിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

Related posts

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാൾക്ക് ജീവൻ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

Aswathi Kottiyoor

കുടിശ്ശിക തീർത്തില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് തുടങ്ങും; സംസ്ഥാന സർക്കാരിന് കത്ത് നൽകി കെഎസ്ഇബി.

Aswathi Kottiyoor

ലൈംഗികാവശ്യം നിരാകരിച്ചതിൽ വിരോധം; ഒപ്പം ഉറങ്ങാൻ കിടന്ന ഭാര്യയെ കൊന്നതിൽ ഭർത്താവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox