26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ആളില്ലാത്ത നേരത്ത് പമ്മി വന്നു, 51കാരിയെ കാലിൽ തൂക്കിയെടുത്തു, വീട്ടിലെത്തിച്ച് പീഡനം: പ്രതി പിടിയിൽ
Uncategorized

ആളില്ലാത്ത നേരത്ത് പമ്മി വന്നു, 51കാരിയെ കാലിൽ തൂക്കിയെടുത്തു, വീട്ടിലെത്തിച്ച് പീഡനം: പ്രതി പിടിയിൽ

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള 51 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി. നെടുമങ്ങാട് സ്വദേശി ബൈജു എന്ന് വിളിക്കുന്ന രാജേഷ്കുമാറി(43)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 27ന് രാത്രി 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ക്രിമിനൽ കേസുകളിലെ പ്രതിയായ ബൈജു മാനസികാസ്വസ്ഥ്യമുള്ള സ്ത്രീയുടെ വീടിന് സമീപത്ത് എത്തുകയും ആരുമില്ലാത്ത തക്കം നോക്കി സ്ത്രീ വീടിനു പുറത്തിറങ്ങിയ സമയം തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

സംഭവത്തിന്റെ ദൃക്സാക്ഷിയായ അയൽവാസിയായ യുവാവ് ഉടൻ പഞ്ചായത്ത്‌ മെമ്പറെയും മറ്റ്‌ നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞതോടെ പ്രതി ബൈജു ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ പ്രത്യേക അന്വഷണസംഘം രൂപീകരിച്ചാണ് പിടികൂടിയത്. നെടുമങ്ങാട് ഡിവൈഎസ്പി ഗോപകുമാർ, ഇൻസ്‌പെക്ടർ അനീഷ്, പ്രത്യേക അന്വഷണസംഘത്തിലെ എസ്.ഐ ഷിബു, സജു, പൊലീസ് ഉദ്യോഗസ്ഥരായ സതികുമാർ, ഉമേഷ്ബാബു, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് ഓടിച്ചയാൾക്ക് പരിക്ക്

Aswathi Kottiyoor

ജീവിതം തുലച്ചത് സിന്തറ്റിക് ലഹരി ‘; ധ്യാൻ ശ്രീനിവാസൻ

Aswathi Kottiyoor

യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox