23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം; അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ്
Uncategorized

നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം; അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ഉത്പാദനം കൂട്ടണമെന്ന് ഏറെക്കാലമായി മദ്യ ഉത്പാദകര്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍ണാടകയിലും ആന്ധ്രയിലുമെല്ലാം ‘റെഡി ടു ഡ്രിങ്ക്’ എന്നരീതിയില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന തുടങ്ങിയിരുന്നു. ഇതേ രീതിയില്‍ കേരളത്തിലും തുടങ്ങണമെന്നായിരുന്നു മദ്യ ഉത്പാദകരുടെ ആവശ്യം.

ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള അനുമതി തേടുകയാണ്. എന്നാല്‍ നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അഴിമതി ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

കുറഞ്ഞ മദ്യത്തിന് നൂറില്‍ താഴെ നികുതിയാക്കാൻ ആണ് ശ്രമം നടത്തുന്നത്, ഇത് തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനുള്ള നടപടിയാണ്, പുതിയ ഉദ്യോഗസ്ഥന് ചാര്‍ജ് കൊടുത്ത് അഴിമതി നടത്താനാണ് നീക്കമെന്നും വി ഡി സതീശൻ.

നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം ഇറക്കുന്നത് നികുതി കമ്മീഷ്ണര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഈ ഉദ്യോഗസ്ഥൻ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍.

Related posts

കേളകം ഇക്കോ ടൂറിസം സൊസൈറ്റി (KETS). യുടെ കലാസന്ധ്യയും സ്‌നേഹവിരുന്നും

Aswathi Kottiyoor

കടുവയുടെ ആക്രമണം; ഗര്‍ഭിണിയായ പശുവിനെ കൊന്നു, ജഢം പാതി ഭക്ഷിച്ച നിലയില്‍

Aswathi Kottiyoor

16 പേരുടെ മരണത്തിന് കാരണമായ വാഹനാപകടം, ഇന്ത്യൻ വംശജനായ ട്രെക്ക് ഡ്രൈവറെ നാട് കടത്താനൊരുങ്ങി കാനഡ

Aswathi Kottiyoor
WordPress Image Lightbox