21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മനുഷ്യ-വന്യ ജീവി സംഘര്‍ഷം; സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് കേരളം
Uncategorized

മനുഷ്യ-വന്യ ജീവി സംഘര്‍ഷം; സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും. മുഖ്യമന്ത്രി – മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും. സംസ്ഥാനതല ഉദ്യോഗസ്ഥ സമിതി ഉള്‍പ്പെടെയുള്ള സമിതികളുടെ ചുമതലകളും പ്രവര്‍ത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കും.

വനംമന്ത്രി എ കെ ശശീന്ദ്രനാണ് തീരുമാനങ്ങൾ സംബന്ധിച്ച് വിശദീകരിച്ചത്. പുതിയ ഉന്നത അധികാര സമിതി രൂപീകരിച്ചു. ദുരന്ത നിവാരണം അനുസരിച്ചുള്ള നടപടികൾ എടുക്കാൻ കലക്റ്റർമാർക്ക് അധികാരം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ദുരന്തമായി പ്രഖ്യാപിച്ചാൽ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര അനുമതി വേണ്ടെന്നും നിയമോപദേശം തേടിയെന്നും വനം മന്ത്രി ചൂണ്ടിക്കാണിച്ചു.

Related posts

മണ്ഡ്യ കൊടുത്താൽ സുമലതയെ ഭയം, മൂന്ന് സീറ്റിലുറച്ച് കുമാരസ്വാമി; ത്രിശങ്കുവിൽ ബിജെപി

Aswathi Kottiyoor

കൂത്തുപറമ്പിൽ വീട്ടമ്മയുടെ കണ്ണിൽ മുളക് സ്പ്രേ അടിച്ച് 3 പവന്റെ സ്വർണമാല കവർന്നു

Aswathi Kottiyoor

ലോകം പുതുതലമുറയുടെ കൈക്കുമ്പിളില്‍; വിദ്യാര്‍ത്ഥികള്‍ പുറത്തുപോയി പഠിക്കുന്നതില്‍ വേവലാതി വേണ്ടെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox