21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഭാരത് റൈസിനെ വെട്ടാന്‍ കെ റൈസ്; പ്രഖ്യാപനം ഇന്ന്
Uncategorized

ഭാരത് റൈസിനെ വെട്ടാന്‍ കെ റൈസ്; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സര്‍ക്കാരിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നല്‍കാനാണ് പദ്ധതി. കെ റൈസ് എന്നെഴുതിയ തുണിസഞ്ചി തയ്യാറാക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭക്ഷ്യമന്ത്രി ജി ആര്‍ അനിലാണ് ഇന്ന് കെ റൈസ് പ്രഖ്യാപിക്കുക.റേഷന്‍ കാര്‍ഡുടമകള്‍ക്ക് മാസം തോറും അഞ്ച് കിലോ വീതം കെ റൈസ് നല്‍കാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന. ജയ, കുറുവ, മട്ട അരി ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. ഏത് അരി ഇനം വേണമെന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ജയ അരി 29 രൂപയ്ക്കും കുറുവ, മട്ട അരി ഇനങ്ങള്‍ 30രൂപയ്ക്കും സപ്ലൈകോ സ്റ്റോറുകള്‍ വഴി ലഭ്യമാക്കും. ഭാരത് അരി 29 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന വില നിശ്ചയിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ നിര്‍ദേശം. നാളത്തെ മന്ത്രിസഭാ യോഗത്തിൽ വിലയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

Related posts

പോക്‌സോ കേസിൽ പ്രതിക്ക് 60 വർഷം തടവ്

Aswathi Kottiyoor

തെക്കൻ റഷ്യയിലെ പെട്രോൾ പമ്പില്‍ സ്ഫോടനം; 35 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ മൂന്നു കുട്ടികളും

Aswathi Kottiyoor

ദളിത് യുവതിയ്ക്ക് പീഡനം, കഴുത്ത് ഞെരിച്ച് കൊലപാതകം, മൃതദേഹം വാടകമുറിയിൽ കെട്ടിത്തൂക്കി പൊലീസുകാരന്‍

Aswathi Kottiyoor
WordPress Image Lightbox