23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ‘അല്ല അമ്മാതിരി കമന്‍റ് വേണ്ട കേട്ടോ’, മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷോഭിച്ച് പിണറായി വിജയൻ
Uncategorized

‘അല്ല അമ്മാതിരി കമന്‍റ് വേണ്ട കേട്ടോ’, മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷോഭിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: നവകേരള സദസ്സിന്‍റെ തുടര്‍ച്ചായുള്ള മുഖാമുഖം പരിപാടിയുടെ വേദിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ടുള്ള പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അവതാരകയോട് മുഖ്യമന്ത്രി പിണറായി വിജയൻ മൈക്കിലൂടെ തന്നെ നീരസം പ്രകടിപ്പിച്ചത്. നവകേരള സദസ്സിന്‍റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളില്‍ നടക്കുന്നതിനിടെയാണ് സംഭവം. ആദ്യഘട്ടമായി മുസ്ലിം വിഭാഗങ്ങളുമായി നടത്തുന്ന മുഖാമുഖമാണ് ഇന്ന് നടന്നത്. മുസ്ലിം സംഘടനാ പ്രതിനിധികൾ, മുതവല്ലിമാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മദ്രസ്സാ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ വേദിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ രോഷ പ്രകടനം.

ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്ക് എന്‍റെ സ്നേഹാഭിവാദനം’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ വളരെ നല്ല പ്രസംഗം കാഴ്ച വെച്ചതിന് നന്ദി സര്‍ എന്ന് അവതാരക പറഞ്ഞു. അവതാരക ഇത് പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. അവതാരകയുടെ മറുപടിക്ക് പിന്നാലെ ‘അല്ല, അമ്മാതിരി കമന്‍റ് വേണ്ട കേട്ടോ, നിങ്ങള് അടുത്തയാളെ വിളിച്ചാ മതി’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. മൈക്കിലൂടെ പറഞ്ഞത് വേദിയിലും സദസിലും ഉണ്ടായിരുന്നവര്‍ കേട്ടു. മുഖ്യമന്ത്രി ക്ഷോഭിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. പ്രസംഗം അവസാനിപ്പിച്ച് പോഡിയത്തില്‍ നിന്നും മാറിയശേഷമാണ് വീണ്ടും മൈക്കിന്‍റെ സമീപമെത്തി മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചത്.

ക്ഷോഭത്തോടെ പ്രതികരിച്ചശേഷം വേദിയിലുള്ളവരെ നോക്കിയശേഷം മുഖ്യമന്ത്രി വേദിയില്‍ നിന്നും ഇറങ്ങിപോവുകയായിരുന്നു. മുഖ്യമന്ത്രി ക്ഷോഭിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫംഗവും വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് കേട്ടപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും സദസിലുണ്ടായിരുന്നവരും ചിരിക്കുന്നുമുണ്ട്.രാജ്യത്ത് മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കേരളമെന്നാണ് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.

Related posts

അപ്രതീക്ഷിത നീക്കവുമായി കേന്ദ്രം, മന്ത്രിയുടെ ഓഫിസും അറിഞ്ഞില്ല; രാഷ്ട്രീയ വേഗം കൂട്ടാൻ ബിജെപി

Aswathi Kottiyoor

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു; ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്നാട്

Aswathi Kottiyoor

*ഭക്ഷ്യസുരക്ഷ: ഒക്‌ടോബര്‍ മാസത്തില്‍ 8703 പരിശോധനകള്‍* *157 സ്ഥാപനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു; 33 ലക്ഷം രൂപ പിഴ ഈടാക്കി*

Aswathi Kottiyoor
WordPress Image Lightbox