20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • വിവാദ ‘ആൾദൈവം’ സന്തോഷ് മാധവന്‍ ചികിത്സയിലിരിക്കെ മരിച്ചു; അന്ത്യം കൊച്ചിയില്‍
Uncategorized

വിവാദ ‘ആൾദൈവം’ സന്തോഷ് മാധവന്‍ ചികിത്സയിലിരിക്കെ മരിച്ചു; അന്ത്യം കൊച്ചിയില്‍

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയിൽവാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്ന് രാവിലെ 11.05-ഓടെയായിരുന്നു അന്ത്യം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു.

കട്ടപ്പന സ്വദേശിയായ സന്തോഷ് പിന്നീട് സ്വാമി ചൈതന്യ എന്ന പേരിലാണ് സ്വയംപ്രഖ്യാപിത ആൾദൈവമായി മാറിയത്. കട്ടപ്പനയിലെ ഒരു കുടുംബത്തിൽ ജനിച്ച ഇയാൾ, പത്താംക്ലാസ് പഠനത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. തുടർന്ന് പല ജോലികൾക്ക് ശേഷമാണ് ആൾദൈവമായി അരങ്ങുവാണത്.

2008-ലാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങൾ തട്ടിയെന്ന് ആരോപിച്ച് വിദേശമലയാളിയാണ് ഇയാൾക്കെതിരേ ആദ്യം പരാതി നൽകിയത്. പിന്നാലെ പോലീസ് അന്വേഷണം നടത്തി സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് കൂടുതൽ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറത്തറിയുന്നത്.

നഗ്നപൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം സന്തോഷ് മാധവൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇയാളുടെ ഫ്ളാറ്റിൽനിന്ന് കടുവാത്തോലും പിടിച്ചെടുത്തു. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി.ഡി.കളടക്കം ഫ്ളാറ്റിൽനിന്ന് കണ്ടെടുത്തിരുന്നു. പിന്നീട് പീഡനക്കേസിൽ നിർണായക തെളിവായതും ഈ സി.ഡി.കളാണ്.

രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ചകേസിൽ 16 വർഷം കഠിനതടവിനാണ് സന്തോഷ് മാധവനെ ശിക്ഷിച്ചിരുന്നത്. പിന്നീട് ഒരുകേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി. അതിനിടെ, പൂജപ്പുര സെൻട്രൽ ജയിലിൽ സന്തോഷ് മാധവന് വി.ഐ.പി. പരിഗണന ലഭിക്കുന്നതും വിവാദമായിരുന്നു. ജയിലിൽ ‘പൂജാരി’യാകാൻ സന്തോഷ് ശ്രമങ്ങൾ നടത്തിയെന്നായിരുന്നു വിവരം. ജയിലിൽ നിരന്തരം പൂജകൾ ചെയ്യുന്നതായും ജയിൽ ഉദ്യോഗസ്ഥർ അടക്കമുള്ളവർ പൂജയ്ക്കായി സഹായങ്ങൾ ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡോക്ടറുടെ സഹായി എന്നതായിരുന്നു ഏറെക്കാലം ജയിലിൽ സന്തോഷ് മാധവൻ്റെ ജോലി. ഈ അവസരം മുതലെടുത്ത് പലർക്കും ഇയാൾ ചികിത്സ നിഷേധിച്ചിരുന്നതായും ജയിലിലായിരിക്കെ ഭൂമി ഇടപാടുകളടക്കം നടത്തിയിരുന്നതായും ആരോപണങ്ങളുണ്ടായിരുന്നു. സർക്കാർ മിച്ചഭൂമി സന്തോഷ് മാധവൻ്റെ കമ്പനിക്ക് വിട്ടുനൽകിയതിലും വിവാദങ്ങളുണ്ടായി

Related posts

മാലിന്യസംസ്‌കരണം; നിയമലംഘനത്തിന് നോട്ടീസ് കിട്ടിയവര്‍ക്കും പിഴ ചുമത്തപ്പെട്ടവര്‍ക്കും പരിശീലന ക്ലാസ്

Aswathi Kottiyoor

‘വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തു, ചോദ്യം ചെയ്തപ്പോൾ മർദ്ദനം’; കെഎസ് യു പ്രവർത്തകയുടെ ആരോപണം

Aswathi Kottiyoor

രണ്ടാം നിലയില്‍ നിന്ന് ചാടിയത് ജീവിതത്തിലേക്ക്, ഒപ്പം കൂട്ടിയത് നാലുപേരെ; ആശ്വാസമായി അനിൽകുമാറിന്‍റെ അതിജീവനം

Aswathi Kottiyoor
WordPress Image Lightbox