• Home
  • Uncategorized
  • സത്യമംഗലം കാട്ടിൽ അവശയായ ആനയും കുഞ്ഞും; ജീവൻ നിലനിർത്താൻ പാടുപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ.
Uncategorized

സത്യമംഗലം കാട്ടിൽ അവശയായ ആനയും കുഞ്ഞും; ജീവൻ നിലനിർത്താൻ പാടുപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ.

കാലാവസ്ഥാ വ്യതിയാനം മനുഷ്യനെക്കാള്‍ ഏറെ മൃഗങ്ങളെയാണ് ബാധിക്കുക. കാരണം ഒരു പ്രദേശത്ത് വെള്ളമില്ലെങ്കില്‍ മറ്റൊരിടത്ത് നിന്നും വെള്ളം എത്തിച്ച് പ്രശ്നം പരിഹരിക്കാന്‍ ഇന്ന് മനുഷ്യന് സാധിക്കുന്നു. എന്നാല്‍ മൃഗങ്ങള്‍ക്ക് അത്തരമൊരു സാധ്യത ഇല്ല. അവ വെള്ളം അന്വേഷിച്ച് കണ്ടെത്തും വരെ അലയാന്‍ വിധിക്കപ്പെടുന്നു. ഇതിനിടെ നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് മരിക്കാനുള്ള സാധ്യതയും കൂടുതലാണ്. കഴിഞ്ഞ ദിവസം എക്സ് സാമൂഹിക മാധ്യമത്തില്‍ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ഐഎഎസ് പങ്കുവച്ച വീഡിയോ ഈ ദുരന്തത്തിന്‍റെ നേര്‍സാക്ഷ്യമായിരുന്നു.

കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ച് കൊണ്ട് സുപ്രിയ സാഹു ഇങ്ങനെ എഴുതി,’സത്യമംഗലം കടുവാ സങ്കേതത്തിലെ ഫോറസ്റ്റ് സംഘത്തിന് വളരെ ബുദ്ധിമുട്ടുള്ള സമയമാണിത്. കാരണം അവർ സുഖമില്ലാത്ത ഒരു പെൺആനയെ ചികിത്സിക്കാൻ തങ്ങളുടെ പരമാവധി ശ്രമിക്കുന്നു. പരിചയസമ്പന്നരായ മൃഗഡോക്ടർമാരുടെ ഒരു സംഘം അവളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ പരിപാലിക്കുന്നു.’ ഒപ്പം ഒരു വീഡിയോയും ഒരു ചിത്രവും അവര്‍ പങ്കുവച്ചു. വീഡിയോയില്‍ അവശയായ ഒരു ആനയുടെ തുമ്പിക്കൈയിലേക്ക് ഒരാള്‍ പൈപ്പ് വഴി വെള്ളം ഒഴിച്ച് കൊടുക്കുന്നു. ആന ഈ സമയം കാലിട്ട് അടിക്കുന്നതും കാണാം. രണ്ടാമത്തെ ചിത്രത്തില്‍ ഒരു കൂട്ടം ആളുകള്‍ രണ്ട് ഗ്ലൂക്കോസ് കുപ്പി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതും കാണാം. ആനയുടെ ആരോഗ്യം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് സംഘം.

Related posts

അണുബാധ പടർത്താൻ ശ്രമിച്ചതടക്കം വകുപ്പുകൾ; പെരിയാറിൽ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസ്

Aswathi Kottiyoor

വെറും 21-ാം വയസിൽ CPI സംസ്ഥാന കൗൺസിലംഗം; കാനത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതം

Aswathi Kottiyoor

വയനാട് കുറുവയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാള്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox