26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പശുക്കിടാവിന്റെ കുത്തേറ്റ് വീണ് പരുക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Uncategorized

പശുക്കിടാവിന്റെ കുത്തേറ്റ് വീണ് പരുക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: എടക്കരയിൽ പശുവിനെ കറക്കുന്നതിനിടയിൽ കിടാവിന്റെ കുത്തേറ്റ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉപ്പട ഉദിരകുളം മങ്ങാട്ടുതൊടിക ചക്കി (ഇമ്മു – 74) ആണ് തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് തൊഴുത്തിൽ പശുവിനെ കറക്കുന്നതിനിടയിൽ മറ്റൊരു കിടാവിന്റെ കുത്തേറ്റ് ഇവർ തലയടിച്ച് വീണത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ശിവശങ്കരൻ, സുബ്രഹ്‌മണ്യൻ, അംബിക, സരിജ. മരുമക്കൾ: ബിന്ദു, സുനി, ജൂബിത്ത്.

Related posts

കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇത്തവണയും ശമ്പളം ഇല്ല ; മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി

Aswathi Kottiyoor

കൊച്ചിയിൽ 3 ടൺ മയക്കുമരുന്ന് പിടിച്ചു; രാജ്യത്തെ ഏറ്റവും വലിയ വേട്ട.

Aswathi Kottiyoor

ഭാര്യയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ കൊലപാതകം, അഭിജിത്തിനെ സഹായിച്ചത് മൂന്ന് പേർ, ഒരാൾ പ്രായപൂർത്തിയാകാത്തയാൾ

Aswathi Kottiyoor
WordPress Image Lightbox