29.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നു’, സുധാകരനെ പ്രതിയാക്കിയതിൽ ഗൂഢാലോചന-വി ഡി സതീശൻ
Uncategorized

‘സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നു’, സുധാകരനെ പ്രതിയാക്കിയതിൽ ഗൂഢാലോചന-വി ഡി സതീശൻ

സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധാകരനെ പ്രതിയാക്കിയതിൽ ഗൂഢാലോചനയെന്നും വിഷയം നിയപരമായി നേരിടുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും എതിരെ കോതമംഗലത്ത് പോലീസ് സ്വീകരിച്ച നടപടി കിരാതം എന്നും വി ഡി സതീശൻ പറഞ്ഞു.

ജനകീയ വിഷയത്തിലാണ് അവർ ഇടപെട്ടത്. സർക്കാർ നിഷ്ക്രിയമായിരുന്നു. ഇന്നലെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസാണ്. അവരാണ് മൃതശരീരം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോയത്. ഡിസിസി പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ല.ഷിയാസിനെ ഒന്നരമണിക്കൂറോളം പൊലീസ് ജീപ്പിൽ കറക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പൊലീസിനെ വെച്ച് പേടിപ്പിച്ച സമരം ഒതുക്കി കളയാം എന്ന് കരുതണ്ട. പൊലീസിന് എന്തും ചെയ്യാനുള്ള അധികാരം നൽകിയിരിക്കുകയാണ്. രാജാവിനെക്കാളും വലിയ രാജഭക്തിയാണ് പൊലീസ് കാണിക്കുന്നത്. മാത്യൂ കുഴല്‍നാടനോടുള്ള വിരോധം തീർക്കാൻ കിട്ടുന്ന ഒരു അവസരവും പിണറായി വിജയൻ കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോതമംഗലത്ത് വൈകാരികമായ പ്രതിഷേധമായിരുന്നു നടന്നത്. കളക്ടർ ചർച്ചയ്ക്ക് വരുന്നത് മന്ത്രി പി രാജീവ് വിലക്കി. പ്രശ്നം വഷളാക്കാനാണ് മന്ത്രി ശ്രമിച്ചത്. പ്രതിഷേധം നടത്തിയില്ലായിരുന്നുവെങ്കിൽ മന്ത്രിയോ, ഉദ്യോഗസ്ഥരോ വരുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

Related posts

സ്കൂള്‍ കുട്ടികളുമായി വെള്ളക്കെട്ടിലൂടെ ജീപ്പിന്‍റെ അതിസാഹസിക യാത്ര

Aswathi Kottiyoor

കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും തൊഴിലാളി സംഗമവും ആദരവും നടന്നു

‘കല്യാശേരിയിലേത് സാമ്പിൾ’, ഇനിയും വിവരക്കേടിന് വന്നാൽ പൊടിപോലും കിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ്

Aswathi Kottiyoor
WordPress Image Lightbox