24.1 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • റേഷൻ കടകളുടെ സമയത്തില്‍ മാറ്റം; പുതുക്കിയ സമയം
Uncategorized

റേഷൻ കടകളുടെ സമയത്തില്‍ മാറ്റം; പുതുക്കിയ സമയം

സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു. ഇന്ന് മുതല്‍ ശനിയാഴ്ച വരേയാണ് സമയം പുനക്രമീകരിച്ചത്. ശനിയാഴ്ച വരെ ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമാണ് റേഷൻ കടകള്‍ പ്രവര്‍ത്തിക്കുക.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും ആകും റേഷൻ കട പ്രവര്‍ത്തിക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക.

മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ഈ ക്രമീകരണം. മസ്റ്ററിങും റേഷന്‍ വിതരണവും ഒരേ സമയം നടക്കുന്നത് സാങ്കേതിക പ്രശ്നമുണ്ടാക്കുമെന്നാണ് വിലയിരുത്തിയിരുത്തുന്നത്. ശനിയാഴ്ച കഴിയുമ്പോള്‍ റേഷൻ കടകളുടെ പ്രവര്‍ത്തിസമയം പഴയനിലയിലേക്ക് മടങ്ങും.

Related posts

ഡാ മോനേ, പടക്കമല്ലേ, സൂക്ഷിക്കണ്ടേ?’ പടക്കപ്പെട്ടി തലയിൽ വച്ച് ഡാൻസ്, എല്ലാം കൂടി ഒരുമിച്ച് പൊട്ടി, വീഡിയോ

Aswathi Kottiyoor

ഇസ്രയേൽ സൈനികരെയും പൗരൻമാരെയും ബന്ദികളാക്കി ഹമാസ്; ചിലരെ ഗാസയിലേക്ക് ‘കടത്തി..

Aswathi Kottiyoor

അതിര്‍ത്തിയില്‍ അനധികൃത മദ്യവില്‍പന; കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ മലയാളികളുടെ ഒഴുക്ക്

Aswathi Kottiyoor
WordPress Image Lightbox